Accidental Death | കണ്ണൂരില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 പേര്‍ മരിച്ചു
Feb 18, 2023, 10:06 IST
കണ്ണൂര്‍: (www.kvartha.com) കേളകം ഇരട്ടത്തോട് പാലത്തില്‍ വെള്ളിയാഴ്ച രാത്രി പത്തോടെ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കേളകം പൊയ്യമല സ്വദേശി വല്ല്യാളക്കളത്തില്‍ വിന്‍സന്റ് (46), സഹോദര പുത്രന്‍ ജോയല്‍ (20) എന്നിവരാണ് മരിച്ചത്. കൊട്ടിയൂര്‍ സ്വദേശി അമലേഷിനെയാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ വെന്റിലേറ്ററിലാക്കിയത്.
ചുങ്കക്കുന്ന് പളളി പെരുന്നാള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിന്‍സന്റും ജോയലും സഞ്ചരിച്ചിരുന്ന വാഹനവും കേളകത്ത് നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന അമലേഷിന്റെ വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റ മൂന്ന് പേരെയും കണ്ണൂര്‍ ചാലയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് പോസ്റ്റുമോര്‍ടത്തിനായി മാറ്റി.
Keywords: News,Kerala,Kannur,Accident,Accidental Death,Local-News, Kannur: Two died in road accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.