കണ്ണൂര്‍: (www.kvartha.com) ചിന്‍മയ മിഷന്‍ ഗ്ലോബല്‍ ഹെഡ് സ്വാമി സ്വരൂപാനന്ദ 'സരസ്വതി ലൈഫ് മാനേജ്മെന്റ് ടെക്നിക്സ്' എന്ന വിഷയത്തില്‍ കണ്ണൂരില്‍ പ്രഭാഷണ പരമ്പര നടത്തുന്നു. കണ്ണൂര്‍ ചിന്‍മയ മിഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 മുതല്‍ 14വരെ കലക്ടറേറ്റ് മൈതാനിയില്‍ വൈകുന്നേരം ആറുമണി മുതല്‍ രാത്രി 7.30 വരെയാണ് പ്രഭാഷണ പരമ്പര.
മാനസിക സമ്മര്‍ദം, മനോദു:ഖം, സാമ്പത്ത് കൈകാര്യം ചെയ്യല്‍, സൗഹൃദവും സ്നേഹവും നിലനിര്‍ത്തല്‍ എന്നിവ ആസ്പദമാക്കിയാണ് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് എല്ലാദിവസവും ചിന്‍മയ മിഷന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
വൈകുന്നേരം അഞ്ചരമുതല്‍ ആറുമണിവരെ സ്വര ടൂ ഇശ്വര സംഗീതവിരുന്നുമുണ്ടാകും. ഫെബ്രുവരി 12ന് രാവിലെ പത്തരയ്ക്ക് സ്വാമി സ്വരൂപാനന്ദ സരസ്വതി കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വിവിധ സാമൂഹ്യ സംഘടനകളുടെയും വൊളന്റിയര്‍ ഓഗനൈസേഷനുകളുടെയും നേതൃത്വത്തെ അഭിസംബോധന ചെയ്യും.
13ന് രാവിലെ പത്തരയ്ക്ക് മലബാര്‍ റസിഡന്‍സില്‍ ചാര്‍ടേഡ് അകൗണ്ടന്റ് അസോസിയേഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്യും. ചിന്‍മയ മിഷന്റെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വാമിജി സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളോട് സംസാരിക്കുകയും ചെയ്യും. പ്രഭാഷണ പരമ്പരയില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാനുളള വിപുലമായ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ കലക്ടറേറ്റ് മൈതാനിയിലും മുന്‍സിപല്‍ സ്‌കൂളിലും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ചിന്‍മയ മിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മിഷന്‍ ഭാരവാഹികളായ കെകെ രാജന്‍, മഹേഷ് ചന്ദ്രബാലിഗ, അഡ്വ. പ്രമോദ് കൃഷ്ണന്‍, വിനീഷ് രാജഗോപാല്‍, കെ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur: Swami Swarupananda lecture series, Kannur, News, Study class, Students, Press meet, Kerala.