കണ്ണൂര്‍: (www.kvartha.com) തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയോട് വിവേചനം. എല്ലുകള്‍ പൊടിയുന്ന എഎസ്എംഎ രോഗം ബാധിച്ച ഭിന്നശേഷിക്കാരിയെ വീല്‍ചെയറില്‍ ആയതിനാല്‍ തെയ്യം കാണാന്‍ ചെന്നപ്പോള്‍ അകത്തേക്ക് കയറ്റിയില്ലെന്ന് പരാതി. പയ്യന്നൂര്‍ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരന്‍ തന്നോട് വിവേചനം കാണിച്ചെന്നാണ് സുനിത ത്രിപ്പാനിക്കരയുടെ പരാതി.
കഴിഞ്ഞ ദിവസമാണ് കോറോം മുച്ചിലോട്ട് പ്രധാന ആചാരക്കാരനായ കാരണവര്‍ സുനിതയെ വീല്‍ചെയറിലായതിനാല്‍ തെയ്യം കാണുന്നതില്‍ നിന്നും വിലക്കിയത്. ദൈവം അരുമയോടെ പൈതങ്ങളേയെന്ന് വിളിച്ച് സങ്കടങ്ങള്‍ കേള്‍ക്കാന്‍ വരുന്ന കാവിലേക്ക് ഭഗവതിയെ കാണാന്‍ ചെന്നപ്പോഴുണ്ടായ ദുരനുഭവം മറക്കുന്നത് മനസിലെ ഭഗവതിയുടെ ചിത്രം കാന്‍വാസിലേക്ക് പകര്‍ത്തിയാണെന്ന് സുനിത പറയുന്നു.
പിജി വരെ പഠിച്ച സുനിത നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കി. ഇന്ന് രാജ്യാന്തര സംഘടകളുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണ് സുനിത. തനിക്ക് നേരിട്ട ഈ വിവേചനം സുനിതയ്ക്ക് അംഗീകരിക്കാനാകുന്നില്ല. ദുര്‍ബലരായ മനുഷ്യരെ ചവിട്ടിത്താഴ്ത്തുന്നത് ശരിയാണോയെന്ന് സുനിത ചോദിക്കുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് ക്ഷേത്രം കമിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: News,Kerala,State,Kannur,Payyannur,Religion,Local-News,Complaint,Health,Health & Fitness, Kannur: Physically challenged woman not allowed to watch Theyyam