Follow KVARTHA on Google news Follow Us!
ad

Overpass | അവസാനനിമിഷം പദ്ധതി മാറ്റി; തലശേരി - കണ്ണൂര്‍ ദേശീയപാതയിലെ മേലെചൊവ്വയില്‍ അടിപ്പാതയ്ക്ക് പകരം മേല്‍പാത നിര്‍മിക്കാന്‍ അനുമതി

Kannur: Permission to construct overpass instead of underpass, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) തലശേരി-കണ്ണൂര്‍ ദേശീയ പാതയിലെ മേലെചൊവ്വയില്‍ അടിപ്പാതയ്ക്ക് പകരം മേല്‍പ്പാത നിര്‍മിക്കാന്‍ അനുമതി നല്‍കിയതായി റോഡ്സ് ആന്‍ഡ് ബ്രിഡ്ജ് കോര്‍പറേഷന്‍ അധികൃതര്‍ കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് അറിയിച്ചു. കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ് ലൈന്‍ മാറ്റുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും സുരക്ഷിതത്വവും കണക്കിലെടുത്താണ് അടിപ്പാത വേണ്ടെന്ന് വച്ചത്.
        
Latest-News, Kerala, Kannur, Thalassery, Top-Headlines, Road, Government-of-Kerala, Kannur: Permission to construct overpass instead of underpass.

മേല്‍പ്പാത നിര്‍മിക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് അനുമതി നല്‍കി സര്‍കാര്‍ ഉത്തരവായിട്ടുണ്ട്. ദേശീയ പാതയില്‍ മേലെചൊവ്വയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് അടിപ്പാത നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍കാര്‍ തീരുമാനിച്ചത്. 26.86 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്.

എന്നാല്‍ മേലെചൊവ്വയിലെ ജലസംഭരണിയിലേക്കുള്ള പൈപ് ലൈനിന് കുറുകെയാണ് അടിപ്പാത നിര്‍മിക്കേണ്ടത്. ഈ പൈപുകള്‍ മാറ്റുന്നത് സങ്കീര്‍ണമാണെന്നും കുടിവെള്ള വിതരണം മുടങ്ങുന്നതടക്കമുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വാടര്‍ അതോറിറ്റി അറിയിച്ചിരുന്നു. കണ്ണൂര്‍ നഗരത്തിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നത് ഈ സംഭരണിയില്‍ നിന്നാണ്.


കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ടാങ്കറില്‍ കുടിവെള്ളമെത്തിക്കുന്നതും ഇവിടെനിന്നാണ്. പൈപ് മാറ്റിയിടുമ്പോള്‍ കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അടിപ്പാതയ്ക്ക് പകരം മേല്‍പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജ്സ് കോര്‍പാറേഷനായിരു ന്നു അടിപ്പാത നിര്‍മാണച്ചുമതല. ഇതിനാവശ്യമായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയിരുന്നു. ഇതേ സ്ഥലം ഉപയോഗപ്പെടുത്തിയാണ് മേല്‍പാത നിര്‍മിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Latest-News, Kerala, Kannur, Thalassery, Top-Headlines, Road, Government-of-Kerala, Kannur: Permission to construct overpass instead of underpass.
< !- START disable copy paste -->

Post a Comment