തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന എയര്‍ ഫ്രെഷ്‌നറും ആകാമെന്നും റിപോര്‍ടില്‍ പറയുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന് പുറമെ, എം വി ഐമാരായ പിവി ബിജു, ജഗന്‍ലാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ അപകടത്തിനിടയായ കാര്‍ തിങ്കളാഴ്ച സംഘം പരിശോധിച്ചിരുന്നു. കാറില്‍നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. ഷോര്‍ട് സര്‍ക്യൂടാണ് വാഹനത്തില്‍ തീ പടരാന്‍ കാരണമെന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നത്.
കാറിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നാണ് തീ പടര്‍ന്നതെന്നായിരുന്നു വിലയിരുത്തല്‍. അതേസമയം, ബോണറ്റിലേക്കോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിരുന്നില്ല. സ്പീകറും ക്യാമറയുമാണ് അഗ്നിക്കിരയായ കാറില്‍ അധികമായി ഘടിപ്പിച്ചിരുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ കെകെ റീഷ (26), ഭര്‍ത്താവ് ടിവി പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന റീഷക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം.
ജില്ലാ ആശുപത്രിയിലെത്താന്‍ മിനിറ്റുകള്‍ മാത്രം അകലെ എത്തിയപ്പോഴാണ് കാറില്‍ തീ പടര്‍ന്നത്. കാറിലുണ്ടായിരുന്ന നാലു ബന്ധുക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. മുന്‍ സീറ്റില്‍ റീഷയും പ്രജിത്തും പിന്‍ സീറ്റില്‍ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. കാറിന്റെ ഡ്രൈവിങ്ങ് സീറ്റിന് സമീപത്ത് നിന്നാണ് ആദ്യം പുക ഉയര്‍ന്നത്.
സീറ്റ് ബെല്‍റ്റഴിച്ച് കാറില്‍ നിന്ന് ഇറങ്ങാനുള്ള സാവകാശം കിട്ടുന്നതിനു മുമ്പ് തന്നെ രണ്ട് പേരും അഗ്‌നിക്കിരയായി. തൊട്ടടുത്തുണ്ടായിരുന്ന ഫയര്‍ ഫോഴ്‌സ് ഓഫീസില്‍നിന്നും അഗ്‌നിശമന സേനാംഗങ്ങള്‍ ഉടനെത്തി തീ അണച്ചെങ്കിലും റീഷയും പ്രജിത്തും മരിച്ചിരുന്നു. ഇവരുടെ മൂത്ത മകള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
Keywords: Kannur mishap: Car caught fire due to short circuit, says probe report, Kannur, News, Accidental Death, Report, Pregnant Woman, Kerala.
Keywords: Kannur mishap: Car caught fire due to short circuit, says probe report, Kannur, News, Accidental Death, Report, Pregnant Woman, Kerala.