കണ്ണൂര്‍: (www.kvartha.com) മാവില്‍ നിന്നും മാങ്ങ പറിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. കല്ലുവയല്‍ മാങ്കുഴിയിലെ പുതുശ്ശേരി ജയേഷ്(41) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം. മാവും മറ്റും പാട്ടത്തിനെടുക്കുന്ന സംഘത്തിലെ തൊഴിലാളിയായിരുന്നു ജയേഷ്.
പടിയൂര്‍ കൊമ്പന്‍ പാറയില്‍ ഒരു വ്യക്തിയുടെ പറമ്പില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു അപകടം. ഇരിട്ടി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദിത്യന്‍ - മാധവി ദമ്പതികളുടെ മകനായ ജയേഷ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിജു, രാധ, ലക്ഷ്മണന്‍, സരോജിനി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Kannur,Labours,Death,Accidental Death,Dead Body,hospital,Obituary, Kannur: Labourer fell and died while picking mangoes