കണ്ണൂര്‍: (www.kvartha.com) ജോലിക്കിടെ മരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചു. തരിയേരിയില്‍ താമസിക്കുന്ന ശമീര്‍ (32) ആണ് മരിച്ചത്. മരംവെട്ടുതൊഴിലാളിയായ ശമീര്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. കൂടാളി വെള്ളാന്‍ വിട പരേതരായ അബ്ദുറഹിമാന്റെയും മറിയുമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മജീദ്, അശ് റഫ്, ബശീര്‍, നൗശാദ്.
Keywords: News,Kerala,State,Kannur,Youth,Injured,Death,Local-News, Kannur: Falling from tree and injured youth died