Woman Died | മക്കള്‍ തിരിഞ്ഞുനോക്കാതെ കയ്യൊഴിഞ്ഞു; വ്രണം വന്ന് ദിവസങ്ങളോളം ഒറ്റപ്പെട്ട് അവശനിലയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു
Feb 3, 2023, 09:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മക്കളുടെ അവഗണനയില്‍ ഒറ്റപ്പെട്ട് അവശനിലയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ആണ്‍മക്കള്‍ കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയില്‍ ചികിത്സയിലായിരുന്ന പേരാവൂര്‍ സ്വദേശി സരസ്വതിയാണ് മരിച്ചത്.
വ്രണം പുഴുവരിച്ച് ഇടതുകാല്‍ മുറിച്ച് മാറ്റേണ്ട നിലയില്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സരസ്വതി. തുടര്‍ന്ന് സരസ്വതിയുടെ സംരക്ഷണം സര്‍കാര്‍ എറ്റെടുക്കുമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

വ്രണം വന്ന് ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടില്‍ കഴിയുകയായിരുന്നു സരസ്വതിയെ മനോജ് ആപ്പനെന്ന ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവര്‍ത്തകനായ സന്തോഷുമാണ് അഞ്ചരക്കണ്ടി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും പുഴുവരിച്ച് കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിലെത്തിയിരുന്നു.
മൂന്ന് വര്‍ഷമായി പ്രമേഹ രോഗം അലട്ടുന്ന സരസ്വതിയെ മകള്‍ സുനിത പേരാവൂര്‍ താലൂക് ആശുപത്രിയിലും പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ച് വരികയായിരുന്നു. പിന്നാലെ കയ്യില്‍ പണമില്ലാത്തതിനാലും കൂട്ടിരിക്കാന്‍ ആളില്ലാത്തതിനാലും വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
Keywords: News,Kerala,State,Kannur,Woman,Death,District Collector,Health,Health & Fitness,Government,hospital,Treatment, Kannur: Elderly woman who abandoned by sons died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.