Follow KVARTHA on Google news Follow Us!
ad

Booked | കണ്ണൂരിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം; അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

Kannur: Booked against teachers on the death of eighth class student #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ റിയ പ്രവീണിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.  ജീവനൊടുക്കിയ പൊണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള റിയയുടെ ക്ലാസ് അധ്യാപിക ഷോജ, കായിക അധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസെന്ന് പൊലീസ് അറിയിച്ചു.

മാനസിക സമ്മര്‍ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ചക്കരക്കല്‍ പൊലീസ് കോടതിയില്‍ സമര്‍പിച്ച റിപോര്‍ടില്‍ പറയുന്നു. സ്‌കൂള്‍ വിട്ടുവന്നതിന് ശേഷമാണ് പി എം പ്രവീണ്‍ - റീന ദമ്പതികളുടെ മകള്‍ റിയ പ്രവീണിനെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

News,Kerala,State,Kannur,Suicide,Teachers,Case,Top-Headlines,Trending, Police,Crime,Accused,Student,school, Kannur: Booked against teachers on the death of eighth class student


സ്‌കൂളില്‍ ബെഞ്ചില്‍ മഷി പുരട്ടിയതുമായി ബന്ധപ്പെട്ട് റിയയും സഹപാഠികളും തര്‍ക്കത്തിലേര്‍പെട്ടിരുന്നു. ബെഞ്ചില്‍ പേരെഴുതി വെച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതു മായ്ച്ചു കളയാന്‍ ശ്രമിച്ച റിയയില്‍ നിന്നും ബെഞ്ചിലും ചുമരിലും മഷിപടര്‍ന്നതായും സഹപാഠികള്‍ പറയുന്നു. തുടര്‍ന്ന് ക്ലാസില്‍ തര്‍ക്കത്തിലേര്‍പെട്ട നാല് വിദ്യാര്‍ഥിനികളോട് രക്ഷിതാക്കളെ കൂട്ടി വരണമെന്ന് അധ്യാപിക ആവശ്യപ്പെട്ടുവെന്നും മഷി ആക്കിയതില്‍ പിഴയായി പണം നല്‍കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടുവെന്നുമാണ് റിപോര്‍ട്. 


Keywords: News,Kerala,State,Kannur,Suicide,Teachers,Case,Top-Headlines,Trending, Police,Crime,Accused,Student,school, Kannur: Booked against teachers on the death of eighth class student 

Post a Comment