കണ്ണൂര്‍: (www.kvartha.com) എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐവര്‍ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണ്‍ (13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ഉണ്ടായിരുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. പെരളശ്ശേരി എകെജി ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.
Keywords: News,Kerala,State,Kannur,Local-News,Hanged,Student,Dead Body,Police, Kannur: 8th standard student found hanged