Follow KVARTHA on Google news Follow Us!
ad

Police FIR | കണ്ണൂര്‍ അര്‍ബന്‍ നിധി: മട്ടന്നൂരില്‍ 2 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

Kannur: 2 more cases registered on Urban Nidhi scam, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എളമ്പാറ സ്വദേശി സുമേഷ്, കൊതേരി സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് പരാതി നല്‍കിയത്. സുമേഷ് 20 ലക്ഷം രൂപയും രാധാകൃഷ്ണന്‍ 15 ലക്ഷവും നിക്ഷേപിച്ചതായാണ് പരാതി. കഴിഞ്ഞ ജൂണ്‍ ഏഴ് മുതല്‍ 12 തവണകളായാണ് സുമേഷ് പണം നിക്ഷേപിച്ചതെന്നും ഓഗസ്റ്റ് 23 മുതല്‍ ഒന്‍പതു തവണയായാണ് രാധാകൃഷ്ണന്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചതെന്നും പരാതിയില്‍ പറയുന്നു.
      
Latest-News, Kerala, Kannur, Top-Headlines, Crime, Police, Complaint, Scam, Urban Nidhi Scam, Kannur: 2 more cases registered on Urban Nidhi scam.

മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊതേരി സ്വദേശി ഗോവിന്ദന്റെ പരാതി പ്രകാരമാണ് ആദ്യം കേസെടുത്തത്. 15 ലക്ഷം രൂപ നിക്ഷേപിച്ചതായാണ് ഇദ്ദേഹത്തിന്റെ പരാതി. മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Police, Complaint, Scam, Urban Nidhi Scam, Kannur: 2 more cases registered on Urban Nidhi scam.
< !- START disable copy paste -->

Post a Comment