Follow KVARTHA on Google news Follow Us!
ad

Kalyan Jewellers | കല്യാണ്‍ ജൂവലേഴ്സ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പുതിയ ഷോറൂം തുറന്നു; സംസ്ഥാനത്ത് ആറാമത്തേത്; ആഗോളതലത്തില്‍ 172 ഷോറൂമുകള്‍

Kalyan Jewellers opened 6th showroom in Punjab at Bathinda, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭട്ടിന്‍ഡ: (www.kvartha.com) രാജ്യത്തെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പുതിയ ഷോറൂം തുറന്നു. ഭട്ടിന്‍ഡയിലെ മോള്‍ റോഡിലുള്ള പുതിയ ഷോറൂം നഗരത്തിലെ കല്യാണ്‍ ബ്രാന്‍ഡിന്റെ ആദ്യ ഷോറൂമാണ്. കല്യാണ്‍ ജൂവലേഴ്സിന്റെ പഞ്ചാബിലെ ആറാമത്തേതും ആഗോളതലത്തില്‍ 172-ാമത്തേതുമായ ഷോറൂമാണ് ഭട്ടിന്‍ഡയിലേത്.
           
Latest-News, National, Top-Headlines, Punjab, Gold, Business, Inauguration, Kalyan Jewellers, Kalyan Jewellers opened 6th showroom in Punjab at Bathinda.

ഭട്ടിന്‍ഡയിലെ ഞങ്ങളുടെ ആദ്യ ഷോറൂം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനജിംഗ് ഡയറക്ടര്‍ ടിഎസ്. കല്യാണരാമന്‍ പറഞ്ഞു. ഈ നഗരം വികസിച്ച് വരുന്ന വേഗത പരിഗണിക്കുമ്പോള്‍, ഈ വിപണിയില്‍ ഞങ്ങള്‍ വളരെയധികം വളര്‍ച സാധ്യത കാണുന്നു. സുരക്ഷിതവും ശുചിത്വമുള്ളതും വ്യക്തിപരവുമായ ഷോപിംഗ് അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലൂടെ ഞങ്ങളുടെ ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതോടൊപ്പം ഏറ്റവും മികച്ച ഷോപിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോകോത്തര അന്തരീക്ഷത്തില്‍ അത്യാധുനിക സൗകര്യങ്ങളുടെ പിന്തുണയോടെ സമാനതകളില്ലാത്ത ഷോപിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് കല്യാണ്‍ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കളുടെ ശൈലിക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ആഭരണം കണ്ടെത്തുന്നതിന് ഈ രംഗത്ത് പരിചയസമ്പത്തുള്ള സര്‍വീസ് എക്സിക്യൂടീവിന്റെ സേവനവും കല്യാണ്‍ ജൂവലേഴ്സ് ലഭ്യമാക്കും.

പുതിയ ഷോറൂം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കും. കൂടാതെ, കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്‍ഡ്യയിലെ എല്ലാ ഷോറൂമുകളിലേയും സ്വര്‍ണത്തിന്റെ വില ഏകീകരിക്കുന്നതിനായി സ്‌പെഷ്യല്‍ കല്യാണ്‍ ഗോള്‍ഡ് റേറ്റും ബ്രാന്‍ഡ് അവതരിപ്പിച്ചു. ഈ വില വിപണിയിലെ ഏറ്റവും താഴ്ന്നതാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ജ്വലറി പര്‍ചേസുകളില്‍ കല്യാണിന്റെ 4-ലെവല്‍ അഷ്വറന്‍സ് സര്‍ടിഫികേഷന്റെ ആനുകൂല്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ഓഫറുകളും ലഭിക്കും. 2023 ഫെബ്രുവരി 28 വരെയാണ് സവിശേഷമായ ഈ ഓഫറുകളുടെ കാലാവധി.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ബിഐഎസ് ഹാള്‍മാര്‍ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാമെന്ന് അധികൃതര്‍ പറഞ്ഞു. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുതിനും സാധിക്കുമെന്നും ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രമെന്നും മാനജ്മെന്റ് കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യയിലെങ്ങുനിന്നുമായി സമാഹരിച്ച വിവാഹാഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് മുഹൂര്‍ത്ത് ശേഖരത്തില്‍ അവതരിപ്പിക്കുന്നത്. കൂടാതെ കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ തുടങ്ങിയവയും പുതിയ ഷോറൂമില്‍ ലഭ്യമാണ്. മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങളിലേയ്ക്കുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www(dot)kalyanjewellers(dot)net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Keywords: Latest-News, National, Top-Headlines, Punjab, Gold, Business, Inauguration, Kalyan Jewellers, Kalyan Jewellers opened 6th showroom in Punjab at Bathinda.
< !- START disable copy paste -->

Post a Comment