Follow KVARTHA on Google news Follow Us!
ad

Underpass | ദേശീയപാത വികസനം: കല്യാശേരിയില്‍ അടിപ്പാത വേണം; എം വിജിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘം കേന്ദ്രത്തിനരികിലേക്ക്

Kalliasseri residents demand underpass, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗുരുതരമായ യാത്രാതടസം നേരിടുന്ന കല്യാശേരിയില്‍ അടിപ്പാത നേടിയെടുക്കാന്‍ കല്യാശേരി എംഎല്‍എ എം വിജിന്റെ നേതൃത്വത്തിലുളള വിദഗ്ധ സംഘം കേന്ദ്രത്തിനരികിലേക്ക്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ചയില്‍ ഇതുസംബന്ധിച്ച് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തെ സമീപിക്കാനുള്ള നീക്കം നടത്തുന്നത്.
          
Latest-News, Kerala, Kannur, Top-Headlines, Road, Protest, Kalliasseri residents demand underpass.

എംവി വിജിന്‍ എംഎല്‍എ, കല്യാശേരി പഞ്ചായത് പ്രസിഡന്റ് ടിവി ബാലകൃഷ്ണന്‍, മുന്‍ എംഎല്‍എ ടിവി രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അടിപ്പാതക്കായി കേന്ദ്രത്തെ സമീപിക്കാനായി ഒരുങ്ങുന്നത്. വിഷയത്തില്‍ ദേശീയപാത അധികൃതരുമായി ചര്‍ച ചെയ്യാമെന്ന ഉറപ്പുമാത്രമാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് ടിവി രാജേഷ് സ്പീകര്‍ എഎന്‍ ശംസീറിന്റെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റി റീജ്യനല്‍ ഓഫിസര്‍ ബിഎല്‍ മീണയുമായും കൂടിക്കാഴ്ച നടത്തി.

കല്യാശേരിയിലെ ജനങ്ങളുടെ യാത്രാ പ്രതിസന്ധി ബോധ്യപ്പെട്ടതാണെന്നും ഇത് പരിഹരിക്കാനാവശ്യമായ അടിയന്തര റിപോര്‍ട് കേന്ദ്രത്തിന് സമര്‍പിക്കാമെന്നും മീണ അറിയിച്ചു. കൂടാതെ ഈ ആഴ്ച തന്നെ കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്കരിയെ കാണുമെന്ന് ടിവി രാജഷ് അറിയിച്ചു. കല്യാശേരിയില്‍ ദേശീയപാത പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തുകയും 14 ഓളം ഗ്രാമീണ റോഡുകള്‍ അടയുമെന്ന സാഹചര്യം വന്നതോടെയുമാണ് സംഘം കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നത്.

കല്യാശേരി ഗവ. ഹയര്‍ സെകന്‍ഡറി സ്‌ക്കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എങ്ങനെ എത്തിച്ചേരുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കല്യാശേരിക്കാര്‍ ആവശ്യപ്പെടുന്ന ഒരു അടിപ്പാത സൗകര്യത്തിന്റെ കാര്യത്തിലും ഒരു ഉറപ്പോ നടപടിയോ ഇനിയുമുണ്ടായിട്ടില്ല. അതോടൊപ്പം ടോള്‍പ്ലാസ മാറ്റണമെന്നാവശ്യപ്പെടുന്ന വയക്കര വയലില്‍ സര്‍വീസ് റോഡ് പ്രവൃത്തിയടക്കം ദ്രുതഗതിയില്‍ നടത്തുന്നതും ജനങ്ങളുടെ ആശങ്കക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നും എം വിജിന്‍ എംഎല്‍എ അറിയിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Road, Protest, Kalliasseri residents demand underpass.
< !- START disable copy paste -->

Post a Comment