Follow KVARTHA on Google news Follow Us!
ad

Criticized | കേരളത്തില്‍ പെട്രോളിനും ഡീസലിനും സെസ്; ജനകീയ പ്രതിരോധ ജാഥയ്ക്കിടെ ഗോവിന്ദനും സംഘവും വാഹനങ്ങള്‍ക്ക് ഇന്ധനമടിച്ചത് മാഹിയില്‍ വന്ന്, മുഖ്യമന്ത്രിയും പരിവാരങ്ങളും വരുന്നതും ഇവിടെ തന്നെ; പരിഹാസവുമായി കെ സുരേന്ദ്രന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,K Surendran,Criticism,Chief Minister,Pinarayi-Vijayan,Press meet,Kerala,
കോഴിക്കോട്: (www.kvartha.com) കേരളത്തില്‍ പെട്രോളിനും ഡീസലിനും സര്‍കാര്‍ സെസ് ഏര്‍പെടുത്തിയപ്പോള്‍ അത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ ഇന്ധനവിലയില്‍ സെസ് ഏര്‍പെടുത്തിയ എല്‍ ഡി എഫ് സര്‍കാരിന് അതൊന്നും ഒരു പ്രശ്‌നവുമല്ല. കാരണം നേതാക്കളെല്ലാം പെട്രോള്‍ അടിക്കുന്നത് മാഹിയില്‍ നിന്നാണ്. അവിടെ 10 രൂപ കുറച്ചാണ് പെട്രോള്‍ ലഭിക്കുന്നത്. ഇതിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

K Surendran Criticized LDF Govt, Kozhikode, News, K Surendran, Criticism, Chief Minister, Pinarayi-Vijayan, Press meet, Kerala

സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കിടെ ഗോവിന്ദനും സംഘവും വാഹനങ്ങള്‍ക്ക് പെട്രോളടിച്ചത് മാഹിയില്‍ വന്നാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ പ്രദേശത്ത് എവിടെ വന്നാലും പെട്രോളടിക്കുന്നത് മാഹിയില്‍ വന്നാണെന്ന് പമ്പുകാര്‍ തന്നോടു പറഞ്ഞതായും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ ജാഥയെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള ഗോവിന്ദന്റെ പാഴ്ശ്രമമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

സുരേന്ദ്രന്റെ വാക്കുകള്‍:

പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയപ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദനും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്, കേന്ദ്രം കൂട്ടി, അതുകൊണ്ട് ഞങ്ങളും കൂട്ടുന്നുവെന്നാണ്. കേന്ദ്രം എട്ടു രൂപയും 10 രൂപയും കുറച്ചപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാന്‍ അവര്‍ തയാറായില്ല.

കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവമുണ്ടായി. ഞാന്‍ കാസര്‍കോട്ടു നിന്ന് കാറില്‍ കോഴിക്കോട്ടേയ്ക്കു വരുന്നതിനിടെ എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോഴിക്കോട്ടാണ് നടക്കുന്നത്. കോഴിക്കോടു ജില്ലയുടെ തെക്കന്‍ മേഖലകളിലായിരുന്നു ജാഥ. ഞാന്‍ നോക്കുമ്പോള്‍ ഒരു 1025 വാഹനങ്ങള്‍, അതില്‍ ഗോവിന്ദന്റെ കാര്‍, അകമ്പടിക്കാരുടെ വാഹനങ്ങള്‍, മൈക് സെറ്റ് വച്ചുകെട്ടിയ വാഹനം... എല്ലാവരും മാഹിയില്‍ വന്ന് പെട്രോളടിച്ചു പോകുകയാണ്.

പ്രതിരോധ ജാഥക്കാരുടെ വാഹനങ്ങള്‍ മുഴുവന്‍ മാഹിയില്‍ വന്ന് പെട്രോളടിച്ചു പോകുന്നു. 10 രൂപയാണ് ലാഭം. കോഴിക്കോട് നടക്കേണ്ട ജാഥ, വയനാട്ടില്‍ നടക്കേണ്ട ജാഥ.. എല്ലാറ്റിനും മുന്‍പേ മാഹിയില്‍ വന്ന് പെട്രോളടിച്ചു പോവുകയാണ്. അതാണ് കേന്ദ്ര ഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം.

എന്താണ് സ്ഥിതിയെന്ന് പെട്രോള്‍ പമ്പുകാരോടു ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ മുഴുവന്‍, മുഖ്യമന്ത്രിയുടെ കാറും അകമ്പടിക്കാരുടെ കാറും പൊലീസുകാരുടെ കാറും പഴ്‌സനല്‍ സ്റ്റാഫിന്റെ കാറും എല്ലാം ഈ ഭാഗത്ത് എവിടെ വന്നാലും മാഹിയില്‍ വന്നാണ് പെട്രോളടിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞത്.

കേരളത്തില്‍ പെട്രോളിനും ഡീസലിനും എത്ര ഭീകരമായ വിലവര്‍ധനവ് ഈ സര്‍കാര്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണത്. എന്നിട്ട് അതിനെ ഇപ്പോഴും ന്യായീകരിക്കുകയാണ്.

Keywords: K Surendran Criticized LDF Govt, Kozhikode, News, K Surendran, Criticism, Chief Minister, Pinarayi-Vijayan, Press meet, Kerala.

Post a Comment