Criticized | ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് തീവെട്ടിക്കൊള്ള ബജറ്റ്; കൊള്ളക്കാരനെ പോലെ ജനങ്ങളുടെ പോകറ്റടിക്കുകയാണ് ചെയ്തത്, പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും വകയിരുത്തിയില്ല, മന്ത്രിയെ വിളിക്കേണ്ടത് നികുതി ഗോപാല്‍ എന്നും കെ സുരേന്ദ്രന്‍

 


ചെങ്ങന്നൂര്‍: (www.kvartha.com) സംസ്ഥാന സര്‍കാര്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് തീവെട്ടിക്കൊള്ള ബജറ്റാണെന്ന് പറഞ്ഞ അദ്ദേഹം സര്‍കാര്‍ കൊള്ളക്കാരനെ പോലെ ജനങ്ങളുടെ പോകറ്റടിക്കുകയാണ് ചെയ്തതെന്നും, പാവപ്പെട്ടവര്‍ക്ക് ഒന്നും വകയിരുത്തിയില്ലെന്നും കുറ്റപ്പെടുത്തി.

Criticized | ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത് തീവെട്ടിക്കൊള്ള ബജറ്റ്; കൊള്ളക്കാരനെ പോലെ ജനങ്ങളുടെ പോകറ്റടിക്കുകയാണ് ചെയ്തത്, പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും വകയിരുത്തിയില്ല, മന്ത്രിയെ വിളിക്കേണ്ടത് നികുതി ഗോപാല്‍ എന്നും കെ സുരേന്ദ്രന്‍

ജനങ്ങള്‍ക്ക് ബജറ്റ് ഇരുട്ടടിയാണെന്നും ചെങ്ങന്നൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളം കുറച്ചില്ല. ഇപ്പോള്‍ രണ്ടു രൂപ അധികം വര്‍ധിപ്പിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ 12 രൂപയുടെ വ്യത്യാസമാണ് കേരളത്തില്‍ ഇന്ധനവിലയിലുള്ളത്.

ഇന്ധനവില വര്‍ധിപ്പിച്ചത് വഴി ലക്ഷക്കണക്കിന് കോടിയുടെ അധിക വരുമാനം സര്‍കാരിന് ലഭിക്കുമ്പോഴാണ് പാവപ്പെട്ടവര്‍ക്ക് ബജറ്റില്‍ ഒന്നും വകയിരുത്താതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. യുപിഎ സര്‍കാരിന്റെ കാലത്ത് കേന്ദ്രം കേരളത്തിന് നല്‍കിയതിനേക്കാള്‍ നാലിരട്ടിയാണ് എന്‍ഡിഎ സര്‍കാര്‍ സംസ്ഥാനത്തിന് നല്‍കിയത്. എന്നാല്‍ ധനമന്ത്രി പച്ചക്കള്ളം പറയുകയാണ്.

കണക്കുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍കാരിനെ ബിജെപി വെല്ലുവിളിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയ ബജറ്റാണിത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം നീക്കിവയ്ക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടു. അടിസ്ഥാന വികസന മേഖലയ്ക്ക് ഏറ്റവും കുറവ് തുക വിലയിരുത്തിയ ബജറ്റാണ് ഇത്. പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് ധൂര്‍ത്തും അഴിമതിയും തുടരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ധനമന്ത്രിയെ ബാലഗോപാല്‍ എന്നല്ല നികുതി ഗോപാല്‍ എന്ന് വിളിക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

ഇത് ബജറ്റല്ല ജനങ്ങളുടെ മേല്‍ കാണിക്കുന്ന അക്രമമാണെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 20 ശതമാനമാണ് ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചത്. പാവപ്പെട്ടവര്‍ക്ക് ഒരുതുണ്ട് ഭൂമി പോലും വാങ്ങാനാവരുതെന്നാണ് സര്‍കാരിന്റെ നിലപാട്. റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണിത്. നാലിന് കൊച്ചിയില്‍ നടക്കുന്ന ബിജെപി സംസ്ഥാന സമിതിയോഗത്തില്‍ സര്‍കാരിന്റെ ജനദ്രോഹ നയത്തിനെതിരെ വലിയ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഈ ചതിയന്‍ ബജറ്റിനെതിരെ കേരളം മുഴുവന്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എകെജി മ്യൂസിയത്തിന് ആറു കോടി അനുവദിച്ചു. പുഴകളില്‍നിന്നും അനധികൃതമായി മണല്‍വാരാന്‍ ധനമന്ത്രി ഒത്താശ ചെയ്യുന്നുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വലിയ അഴിമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ചെറുവിരല്‍ പോലും അനക്കാത്ത ബജറ്റാണ് ബാലഗോപാല്‍ അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവും വലിയ തൊഴിലില്ലായ്മ വിസ്‌ഫോടനമുള്ള സംസ്ഥാനത്ത് തൊഴില്‍ സൃഷ്ടിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ.

വ്യവസായ സൗഹൃദമില്ലാത്ത ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും ഒന്നുമില്ല. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന സര്‍കാരാണിതെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെയാണ് ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള കാറ് വാങ്ങുന്നവര്‍ 2 ശതമാനം നികുതി അടയ്ക്കണം. സാധാരണക്കാരന് കാറ് വാങ്ങാന്‍ 30,000 രൂപ അധികം ചെലവാക്കണം. ആഡംബര കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു ശതമാനം മാത്രമാണ് നികുതിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Keywords: K Surendran Criticized Kerala Budget, Alappuzha, News, Budget, Kerala-Budget, Criticism, BJP, K. Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia