Criticized | ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായി; പരിഹാസവുമായി കെ സുരേന്ദ്രന്‍
Feb 19, 2023, 20:40 IST
തൃശൂര്‍: (www.kvartha.com) സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന വേദികളില്‍ കറുത്ത നിറത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃശൂരില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്. കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്നും ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സിപിഎം പാലൂട്ടി വളര്‍ത്തിയ ക്രിമിനല്‍ സംഘമാണ് കണ്ണൂരില്‍ ഇപ്പോള്‍ അഴിഞ്ഞാടുന്നത്. ആകാശ് ഉള്‍പ്പെട്ട കേസുകള്‍ പുനരന്വേഷിക്കാന്‍ സര്‍കാര്‍ തയാറാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയും ഗുണ്ട സംഘങ്ങളും ഉള്‍പ്പെട്ട എല്ലാ കേസുകളും ശരിയായി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
വിധി പറഞ്ഞ പല കേസുകളിലും പുനരന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂര്‍ത്തിയായതുമായ പല കേസുകളിലും ഇവര്‍ക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളില്‍നിന്നും മനസിലാകുന്നത്. അതിനാല്‍ ആകാശും സംഘവും ഉള്‍പ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പൊതുസമ്മേളനം നടത്തിയാല്‍ സിപിഎമിന്റെ ഉത്തരവാദിത്വം തീരില്ല. തീവ്രവാദ സംഘത്തെ വളര്‍ത്തിയതിന് ജനങ്ങളോട് മാപ്പ് പറയാന്‍ സിപിഎം നേതൃത്വം തയാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിഎം രവീന്ദ്രന്റെ പങ്കാളിത്തം പുറത്തു വന്നിട്ട് ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. സിഎം രവീന്ദ്രനാണ് ഇവിടുത്തെ യഥാര്‍ഥ സിഎം എന്നും സുരേന്ദ്രന്‍ പറഞ്ഞു.
Keywords: K Surendran Criticized CM Pinarayi Vijayan, Thrissur, News, Politics, Chief Minister, Pinarayi-Vijayan, K Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.