Follow KVARTHA on Google news Follow Us!
ad

Criticized | Criticized | ചിന്ത ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം, ചെയ്തുകൊണ്ടിരിക്കുന്നത് സഭ്യമല്ലാത്ത കാര്യങ്ങള്‍; പിണറായി സര്‍കാര്‍ ചെയ്യുന്നതിനേക്കാള്‍ ഉപകാരം നമ്മുടെ നാട്ടിലെ പശുക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നുണ്ടെന്നും കെ സുരേന്ദ്രന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Politics,BJP,Pinarayi-Vijayan,Chief Minister,Criticism,Kerala,
കോഴിക്കോട്: (www.kvartha.com) യുവജന കമിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ അധിക്ഷേപിക്കുന്ന വാക്കുകളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമീപ കാലത്തെ വിവാദങ്ങളെ അനുസ്മരിച്ചായിരുന്നു കെ സുരേന്ദ്രന്റെ അധിക്ഷേപം.

K Surendran Criticized Chintha Jerome, Kozhikode, News, Politics, BJP, Pinarayi-Vijayan, Chief Minister, Criticism, Kerala

ചിന്ത ജെറോമിനെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം. എന്തുപണിയാണ് ചിന്ത ചെയ്യുന്നതെന്നും കമ്മിഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'സഭ്യമല്ലാത്ത കാര്യങ്ങളാണ് ചിന്ത ചെയ്തുകൊണ്ടിരിക്കുന്നത്. കോപ്പിയടിക്കുക, എന്നിട്ട് ഡോക്ടറേറ്റ് വാങ്ങുക, എന്നിട്ട് ഒരു ലജ്ജയുമില്ലാതെ അവിടെ കടിച്ചുതൂങ്ങുക, ഒരു പാവപ്പെട്ട പാര്‍ടിയുടെ നേതാവെന്ന് പറഞ്ഞ് പഞ്ചനക്ഷത്ര ഹോടെലില്‍ തങ്ങുക... എന്താണിത്? വനിതാ നേതാവായാലും പുരുഷ നേതാവായാലും ഈ നാട്ടിലെ ജനങ്ങളെ ബഹുമാനിക്കണം' എന്നും സുരേന്ദ്രന്‍ പറഞ്ഞു.

'പിണറായി സര്‍കാര്‍ ചെയ്യുന്നതിനേക്കാള്‍ ഉപകാരം നമ്മുടെ നാട്ടിലെ പശുക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്. പശുക്കളുടെ സമ്പത്ത് കൊണ്ട് കൃഷി നന്നാവുന്നുണ്ട്. ആളുകള്‍ക്ക് വരുമാനം ഉണ്ടാകുന്നു. ഈ പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍കാരിനെയും കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

കൃഷി മുടിക്കുന്നവരാണ് സര്‍കാര്‍. എന്നാല്‍ കൃഷിക്കാരെ സഹായിക്കുന്നവരാണ് പശുക്കള്‍. പ്രണയദിനം ഒഴിവാക്കാന്‍ ആരും പറഞ്ഞിട്ടില്ല. പശുക്കളെ ആദരിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ' എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: K Surendran Criticized Chintha Jerome, Kozhikode, News, Politics, BJP, Pinarayi-Vijayan, Chief Minister, Criticism, Kerala.

Post a Comment