സിപിഎം ഗുണ്ടകളുടെ, പ്രാദേശിക നേതാക്കളുടെ കൈകളിലാണ് ലഹരി കടത്ത് എന്ന കാര്യം സമൂഹം തിരിച്ചറിഞ്ഞ വസ്തുതയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്‍ മുന്‍ കാലങ്ങളില്‍ പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങള്‍ കടലാസില്‍ ഇരുന്ന് മലയാളികളെ നോക്കി ചിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നികുതി കൊള്ള മാത്രം നടത്താന്‍ അറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെറുപ്പക്കാര്‍ കേരളം വിട്ടുപോകുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ച സര്‍കാര്‍, ആ ചെറുപ്പക്കാര്‍ക്ക് ഇവിടെ നില്‍ക്കാന്‍ പ്രേരണ നല്‍കുന്ന എന്തെങ്കിലും ഒന്ന് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.
ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി. കൊച്ചിയില്‍ കരിങ്കൊടി വീശിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Keywords: K Sudhakaran about liquor price hike in budget, Thiruvananthapuram, News, K.Sudhakaran, Criticism, Liquor, Press meet, Kerala.