Follow KVARTHA on Google news Follow Us!
ad

Liquor price | എല്ലാ മദ്യത്തിനും വില വര്‍ധിക്കുന്നില്ല; 500 രൂപക്ക് മുകളിലുള്ളതിന് മാത്രം, വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വ്യക്തത വരുത്തി മന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Kerala-Budget,Liquor,Controversy,Increased,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ബജറ്റില്‍ മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മദ്യത്തിന് വില കൂട്ടുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് പറഞ്ഞ മന്ത്രി 500 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും അറിയിച്ചു.

K N Balagopal about liquor price increased, Thiruvananthapuram, News, Kerala-Budget, Liquor, Controversy, Increased, Kerala

500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി വിവരിച്ചു. 400 കോടി രൂപയാണ് സംസ്ഥാന സര്‍കാര്‍ മദ്യത്തിനേര്‍പ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.

Keywords: K N Balagopal about liquor price increased, Thiruvananthapuram, News, Kerala-Budget, Liquor, Controversy, Increased, Kerala.

Post a Comment