ബിദ്യുത് ബരണ്‍ മഹതോ, ഡോ.സുകാന്ത മജുംദാര്‍, കുല്‍ദീപ് റായ് ശര്‍മ, ഡോ.ഹീണ വിജയകുമാര്‍ ഗാവിത, അധിര്‍ രഞ്ജന്‍ ചൗധരി, ഗോപാല്‍ ചിനയ്യ ഷെട്ടി, സുദീര്‍ ഗുപ്ത, ഡോ.അമോല്‍ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാര്‍ഡ് ജേതാക്കള്‍.
പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുള്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്റേറിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല പ്രൈം പോയിന്റ് ഫൗന്‍ഡേഷനാണ്.
ഡോ.എപിജെ അബ്ദുല്‍ കലാം ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡിന് മുന്‍ എംപി ടി കെ രംഗരാജന്‍ അര്‍ഹനായി. ലോക്സഭയുടെ ധനകാര്യ കമിറ്റി, രാജ്യസഭയുടെ ട്രാന്‍സ്പോര്‍ട് ടൂറിസം കള്‍ചറല്‍ കമിറ്റി എന്നിവയും അവാര്‍ഡിന് അര്‍ഹമായി.
മാര്‍ച് 25 ന് ഡെല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Keywords: John Brittas gets best parliamentarian award, New Delhi, News, Politics, Parliament, Award, National.