Job | കൊച്ചി മെട്രോയില്‍ വിവിധ തസ്തികയില്‍ തൊഴിലവസരം; എങ്ങനെ അപേക്ഷിക്കാം, അറിയാം

 



കൊച്ചി: (www.kvartha.com) കൊച്ചി മെട്രോയില്‍ വിവിധ തസ്തികയില്‍ തൊഴിലവസരം. ഡയറക്ടര്‍, മാനേജര്‍, ഫ്ളീറ്റ് മാനേജര്‍, ഫിനാന്‍സ് മാനേജര്‍ എന്നീ തസ്തികയിലാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്. മാര്‍ച് എട്ടാണ് അപേക്ഷകളെല്ലാം സമര്‍പിക്കേണ്ട അവസാന തിയതി. 

-ഡയറക്ടര്‍ ( സിസ്റ്റംസ്): ഇലക്ട്രികല്‍/മെകാനികല്‍/ ഇലക്ട്രികല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണികേഷന്‍ എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഇ/ബിടെക്/ബിഎസ്സി എന്‍ജിനീയറിംഗ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍കിക്കേണ്ട അവസാന ദിവസം മാര്‍ച് എട്ട്.

Job | കൊച്ചി മെട്രോയില്‍ വിവിധ തസ്തികയില്‍ തൊഴിലവസരം; എങ്ങനെ അപേക്ഷിക്കാം, അറിയാം


-മാനേജര്‍ ( ഐടി-ഇഈര്‍പി): ഐടിയിലോ കംപ്യൂടര്‍ സയന്‍സിലോ ബിഇ/ബിടെക് പഠനം എഐസിടിഇ അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

-ഫ്ളീറ്റ് മാനേജര്‍ ( ഓപറേഷന്‍സ്): മെകാനികല്‍/ഇലക്ട്രോണിക്സ്/ഇലക്ട്രികല്‍ എന്‍ജിനിയറിംഗിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ് യോഗ്യത.

-ഫ്ളീറ്റ് മാനേജര്‍ ( മെയിന്റനന്‍സ്): മെകാനികല്‍/ഇലക്ട്രോണിക്സ്/ഇലക്ട്രികല്‍ എന്‍ജിനിയറിംഗ് / നേവല്‍ ആര്‍കിടക്ചര്‍ എന്നിവയിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ് യോഗ്യത.

-ഫിനാന്‍സ് മാനേജര്‍: സിഎ, ഐസിഡബ്ല്യുഎ പഠിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഫിനാന്‍സ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

https://kochimetro(dot)org/career/ എന്ന വെബ്സൈറ്റ് അഡ്രസ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.

Keywords:  News,Kerala,State,Kochi,Kochi Metro,Metro,Labours,Job,Education,Top-Headlines,Latest-News,Trending, Job opportunities in Kochi metro 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia