Follow KVARTHA on Google news Follow Us!
ad

Boat Wrecked | ഇറ്റലിയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട് തകര്‍ന്ന് 12 കുട്ടികള്‍ ഉള്‍പെടെ 59 പേര്‍ മരിച്ചു; 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയില്‍

Italy migrant boat shipwreck: Nearly 60 killed off Calabria coast#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റോം: (www.kvartha.com) തെക്കന്‍ ഇറ്റലിയിലെ കലാബ്രിയയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട് തകര്‍ന്ന് 12 കുട്ടികള്‍ ഉള്‍പെടെ 59 കുടിയേറ്റക്കാര്‍ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പെടുന്നു. 150 ഓളംപേര്‍ ബോടിലുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. ദിവസങ്ങള്‍ക്ക് മുന്‍പ് തുര്‍കിയില്‍നിന്ന് പുറപ്പെട്ട ബോടില്‍ ഇറാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധാരണക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. 

News,World,international,Rome,Boats,Boat Accident,Death,Dead Body,Top-Headlines,Latest-News, Italy migrant boat shipwreck: Nearly 60 killed off Calabria coast


മരിച്ചവരില്‍ ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടെന്ന് ഇറ്റലിയിലെ അന്‍സ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്യുന്നു. കടല്‍ത്തീരത്തിന് സമീപത്തെ റിസോര്‍ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃതമായി അഭയാര്‍ഥികളെ എത്തിക്കുന്നത് കര്‍ശനമായി തടയുമെന്ന് ഇറ്റലി ആഭ്യന്തരമന്ത്രി മതിയോ പിയാന്റെഡോസി പറഞ്ഞു. 

യൂറോപിലേക്ക് അഭയാര്‍ഥികള്‍ എത്തുന്നത് മെഡിറ്ററേനിയന്‍ കടല്‍വഴി ഇറ്റലിയിലാണ്. വളരെ അപകടകരമായ ജലമാര്‍ഗമാണിത്. ഈ വഴി യൂറോപിലേക്ക് കടക്കാന്‍ ശ്രമിച്ച 20,333 പേര്‍ 2014നു ശേഷം മാത്രം കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്.

Keywords: News,World,international,Rome,Boats,Boat Accident,Death,Dead Body,Top-Headlines,Latest-News, Italy migrant boat shipwreck: Nearly 60 killed off Calabria coast

Post a Comment