ചെന്നൈ: (www.kvartha.com) രാജ്യം തദ്ദേശീയമായി പുതിയതായി നിര്‍മിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം എസ്എസ്എല്‍വി ഡി2 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി2 റോകറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്. വിക്ഷേപണം നടത്തി 15.24 മിനുടിനുള്ളില്‍ ഉപഗ്രഹങ്ങള്‍ 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.
പേടകത്തിന്റെ രണ്ടാം ദൗത്യമാണ് നടന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. എസ്എസ്എല്‍വി ഡി2 വിജയം നിര്‍ണായകമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. വീഴ്ചയില്‍ പാഠം പഠിച്ചു. പരിശ്രമം വിജയം കണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ സ്‌പേസ് സ്റ്റാര്‍ടപായ സ്പേസ് കിഡ്സ് ഇന്‍ഡ്യയുടെ സഹായത്തോടെയാണ് വിദ്യാര്‍ഥിനികള്‍ ആസാദിസാറ്റ് സജ്ജമാക്കിയത്. നാഷനല്‍ കെഡറ്റ് കോറിന്റെ (എന്‍സിസി) 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആസാദിസാറ്റ് എന്‍സിസി ഗാനം ബഹിരാകാശത്ത് പാടിക്കൊണ്ടിരിക്കും. പ്രശസ്ത സംഗീത സംവിധായകന്‍ ദേവിശ്രീപ്രസാദാണ് (ഡിഎസ്പി) ഗാനം രചിച്ച് ആലപിച്ചത്.
ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിര്‍മിച്ച ജാനസ്1, ചെന്നൈയിലെ സ്‌പേസ് സ്റ്റാര്‍ടപായ സ്പേസ് കിഡ്സ് ഇന്‍ഡ്യയുടെ സഹായത്തോടെ ഇന്‍ഡ്യയിലുടനീളമുള്ള 750 വിദ്യാര്‍ഥിനികള്‍ തയാറാക്കിയ 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 എന്നിവയാണ് എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാല്‍ അതിസൂക്ഷ്മമായ പരിശോധനകള്‍ അടക്കം പൂര്‍ത്തിയാക്കിയാണു റോകറ്റ് വിക്ഷേപണത്തറയിലെത്തിച്ചത്.
മിതമായ നിരക്കില്‍ വ്യാവസായിക വിക്ഷേപണങ്ങള്‍ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹികിള്‍ അഥവ എസ്എസ്എല്‍വി വികസിപ്പിച്ചത്. 500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ വഹിക്കാന്‍ ഈ റോകറ്റിനാകും. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് എസ്എസ്എല്‍വിയുടെ പ്രഥമ വാഹനമായ ഡി1 വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെ ഇഒഎസ്2 ഉപഗ്രഹവും, വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ആസാദിസാറ്റും വഹിച്ചുള്ള വിക്ഷേപണം പരാജയമായിരുന്നു. സെന്‍സറുകളുടെ തകരാറായിരുന്നു കാരണം.
Keywords: News,National,India,chennai,ISRO,Top-Headlines,Technology,Latest-News,Trending,Students,Video, ISRO forays into small satellite launch market with SSLV D2 success#WATCH | Andhra Pradesh: ISRO launches Small Satellite Launch Vehicle-SSLV-D2- from Satish Dhawan Space Centre at Sriharikota to put three satellites EOS-07, Janus-1 & AzaadiSAT-2 satellites into a 450 km circular orbit pic.twitter.com/kab5kequYF
— ANI (@ANI) February 10, 2023