അതേസമയം ചെന്നൈയിന് വിജയമില്ലാതെ മടങ്ങുന്ന തുടര്‍ചയായ എട്ടാം പോരാട്ടമാണിത്. 17 കളികളില്‍ നിന്ന് നാലു വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് അവര്‍. 18 പോയിന്റുകളാണു ചെന്നൈയിനുള്ളത്.
രണ്ടാം മിനിറ്റില്‍ അബ്ദു നാസര്‍ എല്‍ ഖയാതി ചെന്നൈയിനായി ഗോള്‍ നേടിയപ്പോള്‍ അഡ്രിയന്‍ ലൂണ (38-ാം മിനുറ്റ്), മലയാളി താരം രാഹുല്‍ കെ പി (64-ാം മിനുറ്റ്) എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു.
ഗോളുകള്‍ വന്ന വഴി
രണ്ടാം മിനിറ്റില്‍ ചെന്നൈയിന്‍: ഡച് താരം അബ്ദു നാസര്‍ എല്‍ ഖയാതിയാണ് ചെന്നൈയിനായി കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയത്. ബോക്‌സിനു പുറത്തുനിന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി എല്‍ ഖയാതിയുടെ ഇടം കാല്‍ ഷോട് പോസ്റ്റില്‍ തട്ടി വലയിലെത്തുകയായിരുന്നു. ഖയാതിക്ക് പന്തു നല്‍കിയത് പീറ്റര്‍ സ്ലിസ് കോവിച്. ചെന്നൈയിന് തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയത് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു.
38ാം മിനിറ്റില്‍ ലൂണ: തുടര്‍ചയായുള്ള ബ്ലാസ്റ്റേഴ്‌സ് മിന്നലാക്രമണങ്ങളുടെ ഫലമായാണ് 38-ാം മിനുറ്റില്‍ സമനില ഗോള്‍ പിറന്നത്. ഗോളടിച്ചത് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തില്‍ കുന്തമുനയായ യുറഗ്വായ് താരം അഡ്രിയന്‍ ലൂണ. മലയാളി താരം സഹല്‍ ചെന്നൈയിന്‍ ബോക്‌സിനകത്ത് നടത്തിയ മുന്നേറ്റം ചെന്നൈ ക്യാപ്റ്റന്‍ അനിരുദ്ധ് ഥാപ്പ തട്ടിയകറ്റി. എന്നാല്‍ ഓടിയെത്തിയ ലൂണ പന്ത് പിടിച്ചെടുത്തു പോസ്റ്റിന്റെ വലതു മൂലയിലേക്കു പായിച്ചു. ലൂണയുടെ മറ്റൊരു ബ്രില്യന്റ് ഗോള്‍.
64ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ്: ആദ്യ ഗോള്‍ നേടിയ അഡ്രിയന്‍ ലൂണയാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. ചെന്നൈയിന്‍ ബോക്‌സിന്റെ അതിര്‍ത്തിയില്‍നിന്ന് ലൂണ പന്തു നല്‍കിയപ്പോള്‍ ബോക്‌സിന്റെ മധ്യത്തില്‍നിന്ന് പന്തെടുത്ത രാഹുല്‍ പോസ്റ്റിലേക്കു ലക്ഷ്യമിട്ടു. ചാടിവീണ ചെന്നൈയിന്‍ ഗോളി സമീക് പന്ത് തടഞ്ഞെങ്കിലും നിയന്ത്രണം നഷ്ടമായി. ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഗോള്‍.
Keywords: ISL 2022-23, Kerala Blasters FC vs Chennaiyin FC Highlights: KBFC Beat CFC 2-1, Kochi, News, Football, Winner, Players, Kerala.