Follow KVARTHA on Google news Follow Us!
ad

Robbery Attempt | 'തമിഴ് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബാങ്ക് കവര്‍ചയ്ക്ക് ശ്രമം'; ആയുധങ്ങളുമായെത്തിയ പോളിടെക്നിക് വിദ്യാര്‍ഥി പിടിയില്‍

Inspired by Tamil movie Thunivu, man attempts bank robbery | Video#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ചെന്നൈ: (www.kvartha.com) ബാങ്ക് കവര്‍ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിലായി. പോളിടെക്നിക് വിദ്യാര്‍ഥി സുരേഷ് ആണ് അറസ്റ്റിലായത്. തമിഴ് സിനിമയായ 'തുനിവ്' സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ കവര്‍ചയ്ക്ക് ഇറങ്ങിയതെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്. 

തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം. ആയുധങ്ങളുമായി മോഷണത്തിനെത്തിയ യുവാവിനെ ഒരു വൃദ്ധന്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. വയോധികന്‍ പ്രതിയെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാണ്.

പൊലീസ് പറയുന്നത്: ശനിയാഴ്ച ധാരാപുരത്തെ കനറാ ബാങ്ക് ശാഖയില്‍ ബുര്‍ഖയും മുഖംമൂടിയും ധരിച്ച് ബോംബുമായി സുരേഷ് എത്തി. തുടര്‍ന്ന് തോക്കും കത്തിയും കാണിച്ച് ബാങ്ക് ജീവനക്കാരെയും ഇടപാടുകാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാങ്കിന് ചുറ്റും നടക്കുന്നതിനിടെ സുരേഷിന്റെ ആയുധം കൈയില്‍ നിന്ന് വഴുതി നിലത്തു വീണു. ഇത് എടുക്കാന്‍ കുനിഞ്ഞപ്പോള്‍, കൗണ്ടറിന് മുന്നില്‍ നിന്ന ഒരു വൃദ്ധന്‍ സുരേഷിന്റെ മേല്‍ ചാടിവീണ് ടവല്‍ ഉപയോഗിച്ച് പിടികൂടി.

News,National,India,chennai,Student,Entertainment,Cinema,Robbery,theft,Arrested, Inspired by Tamil movie Thunivu, man attempts bank robbery


ഓണ്‍ലൈനായി വാങ്ങിയ കളിത്തോക്കും, ഡമി ബോംബുമായാണ് സുരേഷ് എത്തിയത്. വയോധികന്റെ ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അജിത് കുമാര്‍ നായകനായ 'തുനിവ്' എന്ന ചിത്രത്തിലെ ബാങ്ക് കവര്‍ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു യുവാവിന്റെ മോഷണ ശ്രമം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,chennai,Student,Entertainment,Cinema,Robbery,theft,Arrested, Inspired by Tamil movie Thunivu, man attempts bank robbery 

Post a Comment