ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന കോളജ് പ്രിന്‍സിപല്‍ മരിച്ചു. വിമുക്ത ശര്‍മ(54)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. മാര്‍ക് ലിസ്റ്റ് കിട്ടാന്‍ വൈകിയെന്നാരോപിച്ച് പൂര്‍വ വിദ്യാര്‍ഥി പ്രിന്‍സിപലിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപോര്‍ട്.
പൊലീസ് പറയുന്നത്: ഈ മാസം 20 നാണ് സംഭവം നടന്നത്. പ്രതി അഷുതോഷ് (24) പൊലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിനിടയില്‍ അശുതോഷിനും പൊള്ളലേറ്റിരുന്നു. യുവാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു.
മാര്‍ക് ലിസ്റ്റ് കിട്ടാന്‍ വൈകുന്നതിനെ തുടര്‍ന്നുള്ള പ്രതികാരത്തിലാണ് യുവാവ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്. കോളജിലെ മറ്റു ജീവനക്കാരുടെ മുന്നില്‍ വെച്ചാണ് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്.
ആക്രമണത്തിനിടയില്‍ അശുതോഷിനും 40 ശതമാനം പൊള്ളലേറ്റു. കൂടാതെ സംഭവത്തിന് ശേഷം അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചുവെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം ഇയാളെ രക്ഷപ്പെടുത്തി. 90 ശതമാനം പൊള്ളലുകളോടെയായിരുന്നു വിമുക്ത ശര്‍മ്മയെ ആശുപത്രിയില്‍ എത്തിച്ചത്.
Keywords: News,National,India,Madhya pradesh,Crime,Killed,Accused,Injured, Student,Education,Principal,Local-News,Police, Injured Indore college principal Vimukta Sharma died