Teen Missing | യുഎസില്‍ ഇന്‍ഡ്യന്‍ വംശജയായ 14കാരിയെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി; ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ്

വാഷിങ്ടന്‍: (www.kvartha.com) യുഎസ് സംസ്ഥാനമായ അര്‍കാന്‍സസില്‍ ഇന്‍ഡ്യന്‍ വംശജയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി. പവന്‍ റോയി- ശ്രീദേവി ദമ്പതികളുടെ കോണ്‍വേയില്‍നിന്നുള്ള 14 വയസുള്ള തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. 

Teen Missing | യുഎസില്‍ ഇന്‍ഡ്യന്‍ വംശജയായ 14കാരിയെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി; ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ്

ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരികയില്‍നിന്ന് പോകേണ്ടിവരുമെന്ന് ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ബസില്‍ സ്‌കൂളിലേക്ക് പോയ തന്‍വിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്ത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. 

പിതാവിന്റെ തൊഴില്‍വീസ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് തന്‍വി പവനോട് ചോദിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഇന്‍ഡ്യയിലേക്ക് മടങ്ങേണ്ടിവരുമെന്ന് കുട്ടിയോട് പറഞ്ഞിരുന്നതായും പിതാവ് പവന്‍ പറഞ്ഞു. ഇന്‍ഡ്യയിലേക്ക് മടങ്ങേണ്ടിവരുമെന്ന് അറിഞ്ഞത് തന്‍വിക്ക് വലിയ ഞെട്ടലായിരുന്നുവെന്നും ഇത്തരം ആശങ്കകള്‍ മൂലമാകാം തന്‍വി വീട് വിട്ട് പോയതെന്നാണ് കോണ്‍വേ പൊലീസ് കരുതുന്നത്.         
    
Teen Missing | യുഎസില്‍ ഇന്‍ഡ്യന്‍ വംശജയായ 14കാരിയെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി; ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ്

വര്‍ഷങ്ങളായി യുഎസില്‍ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോള്‍ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തില്‍ കുടിയേറ്റ നിയമങ്ങളില്‍പെട്ട് വലയുകയാണെന്ന് തന്‍വിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ടെക് കമ്പനി ജീവനക്കാരനായ തന്‍വിയുടെ പിതാവ് പവന്‍ റോയിയുടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മാതാവ് ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡ്യയിലേക്ക് മടങ്ങിയതിനുശേഷം വീണ്ടും ആശ്രിത വീസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്. 

തന്‍വിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച കുടുംബം പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ്.

Keywords:  News,World,international,Washington,Complaint,India,Student,Police,Missing, Indian teen missing in US fled home over fears of father losing job, deportation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia