ഗൂഗിളിലെ ആദ്യ ജീവനക്കാരിലൊരാളും യുട്യൂബ് സിഇഒയുമായ സൂസന്‍ വോജിസ്‌കി സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് നീലിന്റെ നിയമനം. ടെക് ലോകത്തെ വനിത സാന്നിധ്യമായ വോജിസ്‌കി കുടുംബത്തിലും ആരോഗ്യത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്ഥാനമൊഴിയുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് ഗൂഗിളിന്റെ ഉല്‍പന്ന വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിരുന്നു. 2014ലാണ് യുട്യൂബ് സിഇഒയാകുന്നത്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ നീല്‍ മോഹന്‍ 2008ലാണ് ഗൂഗിളിലെത്തുന്നത്. ചീഫ് പ്രൊഡക്ട് ഓഫീസറായിട്ടായിരുന്നു നിയമനം. പിന്നീട് യുട്യൂബ് ഷോര്‍ട്‌സ്, മ്യൂസിക് എന്നിവയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗൂഗിളില്‍ എത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിലും ജോലി ചെയ്തിട്ടുണ്ട്.
സിഇഒയെ മാറ്റിയതിന് പിന്നാലെ ഗൂഗിളിന്റെ മാതൃകംപനിയായ ആല്‍ഫബെറ്റിന്റെ ഓഹരി വില ഒരു ശതമാനം ഇടിഞ്ഞിരുന്നു.
Keywords: Indian-American Neal Mohan is YouTube CEO, Susan Wojcicki steps down, New Delhi, News, Google, Business, National.