Follow KVARTHA on Google news Follow Us!
ad

Winner | ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്‍ഡ്യയ്ക്ക് തകര്‍പ്പന്‍ ജയം; എതിരാളിയെ തോല്‍പിച്ചത് 91 റണ്‍സിന്, അശ്വിന് 5 വികറ്റ്, രവീന്ദ്ര ജഡേജക്ക് 3

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Maharashtra,News,Cricket Test,Winner,National,Sports,
നാഗ്പൂര്‍: (www.kvartha.com) ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്‍ഡ്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 223 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്‍ഡ്യ, രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ 91 റണ്‍സിന് പുറത്താക്കി. ഇന്‍ഡ്യന്‍ വിജയം ഇന്നിങ്‌സിനും 132 റണ്‍സിനും. ഇന്‍ഡ്യയ്ക്കായി ആര്‍ അശ്വിന്‍ അഞ്ചു വികറ്റുകളും രവീന്ദ്ര ജഡേജ മൂന്നു വികറ്റുകളും സ്വന്തമാക്കി. ഈ ജയത്തോടെ നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്‍ഡ്യ 1- 0ന് മുന്നിലെത്തി.

India win by an innings and 132 runs, take 1-0 lead in the series, Maharashtra, News, Cricket Test, Winner, National, Sports.

51 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റീവ് സ്മിതാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (ഒന്‍പതു പന്തില്‍ അഞ്ച്), ഡേവിഡ് വാര്‍ണര്‍ (41 പന്തില്‍ 10), മാര്‍നസ് ലബുഷെയ്ന്‍ (28 പന്തില്‍ 17), മാറ്റ് റെന്‍ഷോ (ഏഴു പന്തില്‍ രണ്ട്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (ആറു പന്തില്‍ ആറ്), അലെക്‌സ് കാരി (ആറ് പന്തില്‍ പത്ത്), പാറ്റ് കമിന്‍സ് (13 പന്തില്‍ ഒന്ന്), ടോഡ് മര്‍ഫി (15 പന്തില്‍ രണ്ട്), നേഥന്‍ ലയണ്‍ (20 പന്തില്‍ എട്ട്) എന്നിങ്ങനെയാണ് പുറത്തായ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനങ്ങള്‍.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ഉസ്മാന്‍ ഖവാജയെ വിരാട് കോലിയുടെ കൈകളിലെത്തിച്ച് ആര്‍ അശ്വിനാണ് വികറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. അധികം പിടിച്ചു നില്‍ക്കാതെ ലബുഷെയ്ന്‍ ജഡേജയ്ക്കും ഡേവിഡ് വാര്‍ണര്‍ അശ്വിനും വികറ്റ് നല്‍കി മടങ്ങി. ഇന്‍ഡ്യ നടത്തിയ സ്പിന്‍ ആക്രമണത്തെ സ്റ്റീവ് സ്മിത് മാത്രമാണു കുറച്ചെങ്കിലും പ്രതിരോധിച്ചത്.

മാറ്റ് റെന്‍ഷോ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, അലെക്‌സ് കാരി എന്നിവരെ എല്‍ബിയില്‍ കുരുക്കി അശ്വിന്‍ അഞ്ച് വികറ്റ് ഉറപ്പിച്ചു. ഓസീസ് കാപ്റ്റന്‍ പാറ്റ് കമിന്‍സിനെ രവീന്ദ്ര ജഡേജ വികറ്റ് കീപര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. ടോഡ് മര്‍ഫിയെ അക്‌സര്‍ പട്ടേല്‍ പുറത്താക്കി. നേഥന്‍ ലയണിന്റെയും സ്‌കോട് ബോളണ്ടിന്റെയും വികറ്റുകള്‍ പേസര്‍ മുഹമ്മദ് ശമിക്കാണ്.

Keywords: India win by an innings and 132 runs, take 1-0 lead in the series, Maharashtra, News, Cricket Test, Winner, National, Sports.

Post a Comment