ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെയും പോലെ ഇന്ത്യ തന്നെപ്പോലുള്ളവരുടെതാണെന്ന് ജംഇയ്യതുൽ ഉലമാ ഇ ഹിന്ദ് പ്രസിഡന്റ് മഹ്‌മൂദ് മദനി പറഞ്ഞു. രാജ്യതലസ്ഥാനത്തെ രാംലീല മൈതാനിയിൽ നടന്ന ജംഇയ്യതുൽ ഉലമാ ഇ ഹിന്ദിന്റെ പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യ നമ്മുടെ രാജ്യമാണ്, ഈ രാജ്യം നരേന്ദ്ര മോദിയുടെയും മോഹൻ ഭഗവതിന്റെയും പോലെ മഹ്‌മൂദ് മദനിയുടേത് കൂടിയാണ്. മഹ്‌മൂദ് അവരെക്കാൾ ഒരു ഇഞ്ച് മുന്നിലല്ല, അതേപോലെ അവർ മഹ്മൂദിനെക്കാളും ഒരു ഇഞ്ച് മുന്നിലല്ല', അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രാജ്യത്തെ ഏറ്റവും പുരാതനമായ മതമാണ് ഇസ്‌ലാം. ഈ ഭൂമി മുസ്ലീങ്ങളുടെ ആദ്യ ജന്മഭൂമിയാണ്. ഇസ്ലാം പുറത്തുനിന്ന് വന്ന മതമാണെന്ന് പറയുന്നത് തീർത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്. എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും പഴക്കമുള്ള മതമാണ് ഇസ്ലാം. ഹിന്ദി സംസാരിക്കുന്ന മുസ്‍ലിംകൾക്ക് ഏറ്റവും നല്ല രാജ്യമാണ് ഇന്ത്യയെന്നും മഹ്‌മൂദ് മദനി പറഞ്ഞു.
നിർബന്ധിത മതപരിവർത്തനത്തിന് തങ്ങൾ എതിരാണ്, മതസ്വാതന്ത്ര്യം ഒരു മൗലികാവകാശമാണ്, ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും അത്യാഗ്രഹത്തിലൂടെയും മതപരിവർത്തനത്തിന് എതിരാണ്. നമാസ് നിരോധനം, അവർക്കെതിരായ പൊലീസ് നടപടി, ബുൾഡോസർ നടപടി എന്നിങ്ങനെ നിരവധി ഏജൻസികൾ മുസ്ലീം സമുദായത്തെ ലക്ഷ്യമിടുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജംഇയ്യതുൽ ഉലമ-ഇ-ഹിന്ദിന്റെ മൂന്ന് ദിവസത്തെ പ്ലീനറി സമ്മേളനം വെള്ളിയാഴ്ചയാണ് ഡെൽഹിയിൽ ആരംഭിച്ചത്.
Keywords: News,National,India,New Delhi,Narendra Modi,PM,Islam,Muslim,Religion,Top-Headlines,Latest-News, 'India Belongs To Me As Much As To PM Modi', Says Islamic Body Chief#WATCH | Delhi: India is our country. As much as this country belongs to Narendra Modi and Mohan Bhagwat, equally, this country belongs to Mahmood. Neither Mahmood is one inch ahead of them nor they are one inch ahead of Mahmood: Jamiat Ulema-e-Hind Chief Mahmood Madani (10.02) pic.twitter.com/mB2JBqpTHI
— ANI (@ANI) February 11, 2023