Follow KVARTHA on Google news Follow Us!
ad

Ranking | ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം; രോഹിത് ശർമയ്ക്കും അപൂർവ നേട്ടം

India become No. 1 across formats after displacing Australia in Tests, captain Rohit creates history#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെൽഹി: (www.kvartha.com)  ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഐസിസി ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ, ടെസ്റ്റിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ നിലവിൽ ടി20, ഏകദിനം, ടെസ്റ്റ് എന്നീ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ റാങ്കിംഗിൽ ഒന്നാമതായി. കളിയുടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത് ഇതാദ്യമാണ്. 

നാഗ്പൂരിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ഇന്നിംഗ്‌സിനും 132 റൺസിനും തോൽപ്പിച്ചതോടെയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. നിലവിൽ ഇന്ത്യക്ക് 115 റേറ്റിംഗ് പോയിന്റാണുള്ളത്. ഓസ്‌ട്രേലിയ (111), ഇംഗ്ലണ്ട് (106), ന്യൂസിലൻഡ് (100) എന്നിവരാണ് തൊട്ടുപിന്നിൽ. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ മൂന്ന് ഫോർമാറ്റുകളിലും ഒന്നാമതെത്തിയത്. ഇതോടെ ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് മാറി.

News,National,New Delhi,Sports,Cricket,Player,Cricket Test,Top-Headlines, India become No. 1 across formats after displacing Australia in Tests, captain Rohit creates history


കഴിഞ്ഞ മാസം ന്യൂസിലൻഡിനെ സ്വന്തം തട്ടകത്തിൽ 3-0ന് തോൽപ്പിച്ച് ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഒന്നാം സ്ഥാനം നിലനിർത്താനും ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനും ഇന്ത്യയ്ക്ക് ന്യൂഡെൽഹിയിൽ നടക്കുന്ന അടുത്ത ടെസ്റ്റിൽ ഓസ്‌ട്രേലിയയെ തോൽപ്പിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയെ 3-1 അല്ലെങ്കിൽ 4-0 ന് തോൽപ്പിച്ചാൽ രോഹിത് ശർമ്മ നയിക്കുന്ന ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ വലിയ ലീഡ് നേടും.

Keywords: News,National,New Delhi,Sports,Cricket,Player,Cricket Test,Top-Headlines, India become No. 1 across formats after displacing Australia in Tests, captain Rohit creates history

Post a Comment