ധർമശാല: (www.kvartha.com) ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ മൂന്നാം ടെസ്റ്റ് ധർമശാലയിൽ നിന്ന് മാറ്റി. മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കും. കഠിനമായ ശൈത്യകാല സാഹചര്യങ്ങളാണ് വേദി മാറ്റാനുള്ള കാരണങ്ങളിലൊന്നായി ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്.
ഔട്ട്‌ഫീൽഡിൽ ആവശ്യത്തിന് പുല്ലില്ലാത്തതും വേദി മാറ്റാൻ കാരണമായി. ധർമ്മശാലയിലെ മൈതാനം വികസിപ്പിക്കാൻ സമയമെടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയുടെ ശേഷിക്കുന്ന ഷെഡ്യൂളിൽ വേറെ മാറ്റമൊന്നുമില്ല. മൈതാനം പുനർനിർമിക്കുകയും പുതിയ ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം ധർമശാല സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നിട്ടില്ല.
ലോക ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ വേദികളിലൊന്നായ ധർമശാലയിലെ സ്റ്റേഡിയത്തിൽ 2017-ൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു ടെസ്റ്റ് മാത്രമാണ് നടന്നത്. അതേസമയം ടി20, ഏകദിനങ്ങൾ എന്നിവ പതിവായി നടന്നിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 132 റൺസിനും ഇന്ത്യ വിജയിച്ചിരുന്നു. നാല് ടെസ്റ്റുകളിൽ രണ്ടാമത്തേത് അടുത്ത വെള്ളിയാഴ്ച ന്യൂഡെൽഹിയിൽ ആരംഭിക്കും .
Keywords: News,National,India,India,Mumbai,Sports,Cricket,Top-Headlines,Latest-News, IND vs AUS: Venue for third Test shifted to Indore from Dharamshala