Follow KVARTHA on Google news Follow Us!
ad

Winner | ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്; ഇന്‍ഡ്യക്ക് 6 വികറ്റ് വിജയം, പരമ്പര സ്വന്തമാക്കി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Cricket,Sports,Winner,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറു വികറ്റ് വിജയം നേടി പരമ്പര സ്വന്തമാക്കി ടീം ഇന്‍ഡ്യ. പരമ്പര 2-0ന് ആണ് ടീം ഇന്‍ഡ്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യത്തില്‍ 26.4 നാലു വികറ്റ് നഷ്ടത്തില്‍ ഇന്‍ഡ്യയെത്തി. ഇന്‍ഡ്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ കാപ്റ്റന്‍ രോഹിത് ശര്‍മ (20 പന്തില്‍ 31), ചേതേശ്വര്‍ പൂജാര (74 പന്തില്‍ 31) എന്നിവര്‍ നല്ല പ്രകടനം കാഴ്ചവച്ചു.

രണ്ടാം ഇന്നിങ്‌സില്‍ വിരാട് കോലി 31 പന്തില്‍ 20 റണ്‍സും ശ്രേയസ് അയ്യര്‍ 10 പന്തില്‍ 12 റണ്‍സുമാണ് എടുത്തത്. വികറ്റ് കീപര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത് 22 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജയുടെ ഏഴു വികറ്റ് പ്രകടനത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 113 ന് പുറത്തായിരുന്നു. 12 ഓവറില്‍ ഒരു വികറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ സന്ദര്‍ശകരാണ് 113 റണ്‍സിന് ഇന്‍ഡ്യയ്ക്കു മുന്നില്‍ തകര്‍ന്നത്.

IND vs AUS Live Score Updates 2nd Test Day 3: India beat Australia by six wickets, New Delhi, News, Cricket, Sports, Winner, National

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ പത്തു വികറ്റും രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും വീതിച്ചെടുത്തു. ജഡേജ ഏഴും അശ്വിന്‍ മൂന്നു വികറ്റുകളും സ്വന്തമാക്കി. ഇതു രണ്ടാം തവണയാണ് ജഡേജ- അശ്വിന്‍ സഖ്യം ടെസ്റ്റില്‍ എതിരാളികളുടെ പത്തു വികറ്റും വീഴ്ത്തുന്നത്.

2016ല്‍ ഇംഗ്ലന്‍ഡിനെതിരായ വാംഖഡെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ ആറും ജഡേജ നാലും വികറ്റുകള്‍ സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ ട്രാവിസ് ഹെഡിനെ പുറത്താക്കി ആര്‍ അശ്വിനാണു വികറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 46 പന്തില്‍ 43 റണ്‍സെടുത്ത ഓസീസ് ഓപണറെ അശ്വിന്‍ വികറ്റ് കീപര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. ഒന്‍പതു റണ്‍സ് മാത്രമെടുത്ത സ്റ്റീവ് സ്മിത് ഒരിക്കല്‍ കൂടി അശ്വിനു മുന്നില്‍ കീഴടങ്ങി.

നിലയുറപ്പിച്ചു കളിച്ച മാര്‍നസ് ലബുഷെയ്‌നെ (50 പന്തില്‍ 35) ബോള്‍ഡാക്കി ജഡേജയും മൂന്നാം ദിനം വികറ്റു വീഴ്ത്തി തുടങ്ങി. ലബുഷെയ്‌നൊപ്പം മാറ്റ് റെന്‍ഷോ (രണ്ട്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (പൂജ്യം), പാറ്റ് കമിന്‍സ് (പൂജ്യം) എന്നിവരും ഓസീസ് സ്‌കോര്‍ 95ല്‍ നില്‍ക്കെ പുറത്തായി. വികറ്റ് കീപര്‍ ബാറ്റര്‍ അലക്‌സ് കാരിയെ ബോള്‍ഡാക്കി ജഡേജ വികറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്തി. 113ന് നേഥന്‍ ലയണിനെയും മാത്യു കുനേമനെയും വീഴ്ത്തിയതോടെ ജഡേജയുടെ വികറ്റുകളുടെ എണ്ണം ഏഴായി.

Keywords: IND vs AUS Live Score Updates 2nd Test Day 3: India beat Australia by six wickets, New Delhi, News, Cricket, Sports, Winner, National.

Post a Comment