Follow KVARTHA on Google news Follow Us!
ad

Income Tax | മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടേയും നടീനടന്മാരുടേയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ലക്ഷ്യം കള്ളപ്പണം, പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Raid,Cinema,Kerala,
കൊച്ചി: (www.kvartha.com) മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടേയും നടീനടന്മാരുടേയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചലച്ചിത്ര പ്രവര്‍ത്തകരുടെ യഥാര്‍ഥ വരുമാനവും നികുതിയടവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോയെന്നും സിനിമാനിര്‍മാണ മേഖലയില്‍ കള്ളപ്പണം വിനിയോഗിക്കപ്പെടുന്നുണ്ടോയെന്നും കണ്ടെത്താനാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയും തുടങ്ങി.

Income Tax raids on properties of Malayalam film producers, Kochi, News, Raid, Cinema, Kerala

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് ചെയ്തത്. എന്നാല്‍ പരിശോധനയില്‍ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വിവരം ഇതുവരെ ഐടി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചില്ല.

മറ്റ് തെന്നിന്‍ഡ്യന്‍ സംസ്ഥാനങ്ങളിലെ സിനിമാ വ്യവസായത്തിന്റെ സാമ്പത്തികവ്യാപ്തി മലയാള സിനിമയ്ക്കില്ലെങ്കിലും വിദേശപണ നിക്ഷേപം കേരളത്തിലെ സിനിമാ നിര്‍മാണത്തില്‍ കൂടുതലാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.

Keywords: Income Tax raids on properties of Malayalam film producers, Kochi, News, Raid, Cinema, Kerala.

Post a Comment