Follow KVARTHA on Google news Follow Us!
ad

Fahadh Faasil | മോഹന്‍ലാലിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ ഫഹദ് ഫാസിലിന്റെയും മൊഴിയെടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Income Tax,statement,Fahad Fazil,Cinema,Kerala,
കൊച്ചി: (www.kvartha.com) നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഫഹദ് ഫാസിലിന്റെയും മൊഴിയെടുത്തു. ഫഹദ് ഫാസില്‍ ഉള്‍പ്പെട്ട നിര്‍മാണ കംപനിയില്‍ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ടാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് മോഹന്‍ലാലിന്റെ മൊഴിയെടുത്തത്.

Income Tax officials record statement of actor Fahadh Faasil, Kochi, News, Income Tax, Statement, Fahad Fazil, Cinema, Kerala.

രണ്ടു മാസം മുമ്പ് പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. ഈ പരിശോധനയുടെ ഭാഗമായാണ് മോഹന്‍ലാലിന്റെ മൊഴിയും ശേഖരിച്ചത്. സിനിമ നിര്‍മാണത്തിന് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താനാണ് പരിശോധന.

Keywords: Income Tax officials record statement of actor Fahadh Faasil, Kochi, News, Income Tax, Statement, Fahad Fazil, Cinema, Kerala.

Post a Comment