Follow KVARTHA on Google news Follow Us!
ad

Knowledge City | മര്‍കസ് നോളജ് സിറ്റി നാടിന് സമര്‍പിക്കുന്നു; മാര്‍ച് 4ന് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും; 'ലോഞ്ചിംഗ് ഇയറില്‍' വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍

Inauguration of Markaz Knowledge City on March 4, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) മര്‍കസ് നോളജ് സിറ്റിയുടെ ഔപചാരിക സമര്‍പണം വൈവിധ്യമാര്‍ന്ന വിവിധ പരിപാടികളോടെ മാര്‍ച് മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബറില്‍ പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തും. സിവിലിസ് എന്ന പേരില്‍ 20 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മര്‍കസ് നോളജ് സിറ്റി മാനജിംഗ് ഡയറക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. കൈതപ്പൊയിലില്‍ 2012 ല്‍ നിര്‍മാണം ആരംഭിച്ച മര്‍കസ് നോളജ് സിറ്റി നഗര പദ്ധതി വിദ്യാഭ്യാസ മേഖലയില്‍ വിസ്മയകരമായ നേട്ടങ്ങള്‍ കൈവരിച്ച മര്‍കസിന്റെ ഏറ്റവും പുതിയ സംരംഭമാണ്.
         
Latest-News, Kerala, Kozhikode, Top-Headlines, Inauguration, Religion, Masjid, Markaz Knowledge City, Inauguration of Markaz Knowledge City on March 4.

120 ഏകര്‍ സ്ഥലത്ത് 2,000 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ് (സംയോജിത നഗര പദ്ധതി) എന്ന ആശയം രാജ്യത്ത് തന്നെ വേറിട്ട പദ്ധതിയാണ്. വിദ്യാഭ്യാസം, സംസ്‌കാരം, പാര്‍പ്പിടം, വാണിജ്യം എന്നിവയെ സമന്വയിപ്പിക്കുന്ന ചെറുനഗര മാതൃകയാണ് നോളജ് സിറ്റി യാഥാര്‍ഥ്യമാക്കിയത്. അറിവിന് പ്രാമുഖ്യം നല്‍കിയാണ് സിറ്റി നിര്‍മിച്ചിരിക്കുന്നത്, ആധുനിക നിര്‍മിതികളുടെ ചാരുതയും ആത്മീയാനുഭവങ്ങളുടെ ശാന്തതയും സംസ്‌കൃതിയുടെ സൗന്ദര്യവും ആധുനികതയുടെ സാധ്യതകളുമായി നാഗരിക അനുഭവം സാധ്യമാക്കുകയാണ് മര്‍കസ് നോളജ് സിറ്റിയെന്നും ഡോ. അസ്ഹരി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നിയാണ് മര്‍കസ് നോളജ് സിറ്റി പ്രവര്‍ത്തിക്കുന്നത്. അന്തര്‍ദേശീയ നിലവാരമുള്ള പഠന മികവിനും പശ്ചാത്തല സൗകര്യങ്ങള്‍ക്കുമൊപ്പം പ്രതിബദ്ധരും സേവന സന്നദ്ധരുമായ പ്രൊഫഷനലുകളെ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. നിലവില്‍, മെഡികല്‍ കോളജ്, ലോ കോളജ്, ഗ്ലോബല്‍ സ്‌കൂള്‍, ടെക്‌നോളജി സെന്റര്‍, മാനജ്‌മെന്റ് സ്‌കൂള്‍, ഫിനിഷിംഗ് സ്‌കൂള്‍, ലൈബ്രറി, റിസര്‍ച് സെന്റര്‍, ക്വീന്‍സ് ലാന്‍ഡ് അടക്കം നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

'ലോഞ്ചിംഗ് ഇയര്‍' പരിപാടികളുടെ ആരംഭമായി മാര്‍ച് നാലിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
                
Latest-News, Kerala, Kozhikode, Top-Headlines, Inauguration, Religion, Masjid, Markaz Knowledge City, Inauguration of Markaz Knowledge City on March 4.

തുടര്‍ന്ന് അന്താരാഷ്ട്ര മതസൗഹാര്‍ദ സമ്മേളനം, മലബാര്‍ സാഹിത്യ സംഗമം, ഇന്‍ഡ്യ-ആസിയാന്‍ സാമ്പത്തിക ഫോറം, ദേശീയ ഭിന്നശേഷി സമ്മേളനം, മീഡിയ കോണ്‍ക്ലേവ്, വിദ്യാഭ്യാസ സെമിനാര്‍, അനാഥ- അഗതി സമ്മേളനം, ലീഗല്‍ കൊളോകിയം, ആരോഗ്യ സമ്മേളനം, വിദ്യാര്‍ഥി അസംബ്ലി, ചരിത്ര സെമിനാര്‍, സൂഫി മെഹ്ഫില്‍, ടെകി സംഗമം, നാഗരിക സമ്മേളനം എന്നിവ വിവിധ സമയങ്ങളിലായി നടക്കും. സുസ്ഥിര വികസനം, ആരോഗ്യ ജീവിതം, നൈതിക വാണിജ്യം, പരിസ്ഥിതി സൗഹൃദ വളര്‍ച, പാരമ്പര്യ വിജ്ഞാനം, വിവര സാങ്കേതിക വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍, ലോക സമാധാനം, ജനാധിപത്യ ജനത, യുവജന- സ്ത്രീ ശാക്തീകരണം, നൂതന സംരംഭകത്വം തുടങ്ങിയവ ചര്‍ച ചെയ്യുമെന്നും ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി ചീഫ് അഡ്മിനി സ്‌ട്രേറ്റീവ് ഓഫീസര്‍ അഡ്വ. തന്‍വീര്‍ ഉമര്‍, മാധ്യമ വക്താവ് അഡ്വ. സി അബ്ദുസ്സമദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Inauguration, Religion, Masjid, Markaz Knowledge City, Inauguration of Markaz Knowledge City on March 4.
< !- START disable copy paste -->

Post a Comment