Follow KVARTHA on Google news Follow Us!
ad

Killed | 'അശ്ലീല വീഡിയോ കണ്ടതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു'

In Surat, man torches woman in fight over watching video#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


സൂറത്: (www.kvartha.com) അശ്ലീല വീഡിയോ കണ്ടതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതായി റിപോര്‍ട്. 30 കാരിയായ കാജല്‍ എന്ന യുവതിയാണ് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കിഷോര്‍ പട്ടേല്‍ (33) എന്നയാളെ അറസ്റ്റ് ചെയ്തു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗുജറാതിലെ സൂറതിലെ കതര്‍ഗാമില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അശ്ലീല വീഡിയോ കണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊല്ലുകയായിരുന്നു. ഞായറാഴ്ച രാത്രി പോണ്‍ വീഡിയോ കാണുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി.  

തിങ്കളാഴ്ചയും ഇവരുടെ തര്‍ക്കം തുടര്‍ന്നു. ക്ഷോഭം അടക്കാനാകാതെ കിഷോര്‍ പട്ടേല്‍ ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വീഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യര്‍ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു.

News,National,India,Gujarath,Killed,Local-News,Crime, Arrested,Accused,Police,Clash, In Surat, man torches woman in fight over watching video



40% പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് കിഷോര്‍. ഡയമന്‍ഡ് യൂനിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാവുകയുമായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,National,India,Gujarath,Killed,Local-News,Crime, Arrested,Accused,Police,Clash, In Surat, man torches woman in fight over watching video

Post a Comment