Follow KVARTHA on Google news Follow Us!
ad

Dead | 'പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നു'; അനുശോചനം രേഖപ്പെടുത്തി ഒമര്‍ അബ്ദുല്ല

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Srinagar,News,Terrorists,attack,Police,National,
ശ്രീനഗര്‍: (www.kvartha.com) പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ചുകൊന്നതായി പൊലീസ്. ബാങ്ക് ഗാര്‍ഡായിരുന്ന സഞ്ജയ് ശര്‍മയാണ് കൊല്ലപ്പെട്ടത്. മാര്‍കറ്റിലേക്കു പോകുമ്പോഴാണ് അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തത്.

തെക്കന്‍ കശ്മീര്‍ ജില്ലയിലെ അച്ചന്‍ പ്രദേശത്തായിരുന്നു സഞ്ജയുടെ താമസം. കാശിനാഥ് ശര്‍മയാണ് പിതാവ്. വെടിയേറ്റ സഞ്ജയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

In another targeted killing, Kashmiri Pandit shot dead in Pulwama, Srinagar, News, Terrorists, Attack, Police, National

സംഭവത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി. പ്രദേശത്ത് പരിശോധന ശക്തമാക്കിയെന്നും അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Keywords: In another targeted killing, Kashmiri Pandit shot dead in Pulwama, Srinagar, News, Terrorists, Attack, Police, National.

Post a Comment