ഇടുക്കി: (www.kvartha.com) കഞ്ചാവ് കേസില്‍ പിഴയടച്ച് ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയില്‍. ഇറച്ചിപ്പാറ ജയഭവനില്‍ സി ജയരാജ് (35)നെയാണ് 25 ഗ്രാം കഞ്ചാവുമായി മൂന്നാര്‍ എക്സൈസ് സംഘം വീണ്ടും പിടികൂടിയത്.
ഇറച്ചിപ്പാറയിലെ സര്‍കാര്‍ സ്‌കൂളിന് സമീപത്തെ മുടിവെട്ടുന്ന കടയില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് ജയരാജിനെ സംഘം അറസ്റ്റ് ചെയ്തത്. അന്ന് 15 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദേവികുളം കോടതിയില്‍ നടന്ന അദാലത്തില്‍ 8000 രൂപ അടച്ച് കേസില്‍ നിന്നും ഒഴിവായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിന്നീട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സിഗ്‌നല്‍ പോയിന്റിന് സമീപത്ത് എക്സൈസ് സംഘം വാഹനം പരിശോധിക്കുന്നതിനിടെയാണ് ജയരാജിനെ വീണ്ടും കഞ്ചാവുമായി പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News,Kerala,State,Idukki,Arrested,Seized,Drugs,Local-News,Youth, Idukki: Youth released on bail after paying fine in ganja case again arrested with ganja