Follow KVARTHA on Google news Follow Us!
ad

Arrested | 7 വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചെന്ന പരാതി; മാതാവ് അറസ്റ്റില്‍; മുന്‍പും പലതവണ അമ്മ ഉപദ്രവിച്ചിരുന്നതായി കുട്ടിയുടെ മൊഴി

Idukki: Woman arrested who assaulted seven year old boy #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ ചട്ടുകം ഉപയോഗിച്ച് പൊള്ളല്‍ ഏല്പിച്ചെന്ന പരാതിയില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. ജ്യുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കൈകളിലും കാലുകളിലും പൊള്ളലേറ്റ് കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി വിട്ടശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി മുന്‍പാകെ ഹാജരാക്കും.


അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഏഴ് വയസുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. അയല്‍വീട്ടിലെ ടയര്‍ കുട്ടി കത്തിച്ചതുമായി ബന്ധപ്പെട്ടാണ് പൊള്ളലേല്‍പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മയും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍ പുറത്തു പോയിരുന്നു. മൂത്ത കുട്ടിയായ ഏഴു വയസുകാരന്‍ അടുത്തുള്ള വീട്ടില്‍നിന്നു ടയര്‍ എടുത്തുകൊണ്ടുവന്നെന്നും ഇത് സംബന്ധിച്ചു ചിലര്‍ പരാതിപ്പെട്ടതോടെ പെട്ടെന്ന് ദേഷ്യം സഹിക്കാനാകാതെ ഇതിന് ശിക്ഷയായാണ് കൈകളിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. കൂടാതെ, കണ്ണില്‍ മുളകുപൊടി തേച്ചതായി കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

News,Kerala,State,Idukki,Assault,attack,Crime,Case,Arrest,Police,Child,Child Abuse, Idukki: Woman arrested who assaulted seven year old boy


വിവരമറിഞ്ഞ നാട്ടുകാരാണ് പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ  അമ്മക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. മുമ്പ് പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. എന്നാല്‍, കൃസൃതി സഹിക്കാന്‍ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Keywords: News,Kerala,State,Idukki,Assault,attack,Crime,Case,Arrest,Police,Child,Child Abuse, Idukki: Woman arrested who assaulted seven year old boy  

Post a Comment