ഇടുക്കി: (www.kvartha.com) മൂന്നാര്‍ ബിഎല്‍ റാവില്‍ കാട്ടാനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി എല്‍ റാവിലെ ഏലത്തോട്ടത്തിലാണ് ഒറ്റയാനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നുമാണ് വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും. അതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനാണ് ചെരിഞ്ഞത്.
ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. അടുത്ത ദിവസങ്ങളിലായി നാട്ടിലിറങ്ങിയ കാട്ടാന ഇവിടുത്തെ മൂന്ന് വീടുകളാണ് തകര്‍ത്തത്.
അതിനിടെ സംസ്ഥാനത്തെ മനുഷ്യ മൃഗ സംഘര്‍ഷം വളരെ ഗൗരവതരമാണെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. വന്യ ജീവികള്‍ കിലോമീറ്ററുകള്‍ അകലെയുള്ള പട്ടണങ്ങളിലേക്കെത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. കാട്ടുപന്നി, ആന, കടുവ, മുള്ളന്‍ പന്നി എന്നിവയടക്കമുള്ള സൃഷ്ടിക്കുന്ന ഭീഷണി ഗൗരവകരമാണ്.
വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മനുഷ്യ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യ ജീവികള്‍ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള പദ്ധതിക്കായി രണ്ട് കോടി മാറ്റി വയ്ക്കുന്നുതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വിശദമാക്കി. വന്യജീവി ഭീഷണി ആക്രമണങ്ങളിലെ നഷ്ടപരിഹാര തുക കൂട്ടുമെന്നും ധനമന്ത്രി വിശദമാക്കി.
Keywords: News,Kerala,State,Idukki,Budget,Kerala-Budget,Wild Elephants,Elephant attack,Elephant,Minister, Idukki: Wild elephant found dead