ഇടുക്കി: (www.kvartha.com) മാങ്കുളം വലിയപാറകുടിയില്‍ കാട്ടാനയെ കിണറ്റില്‍ വീണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റില്‍ വീണത്. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍ ആന തെന്നി കിണറ്റില്‍ വീണതാണെന്നും ദുരൂഹത ഇല്ലെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം, ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായതുകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായ അരിക്കൊമ്പനെന്ന ഒറ്റയാനെ പിടിച്ചു മാറ്റണമെന്ന റിപോര്‍ട് കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഹൈറേഞ്ച് സര്‍കിള്‍ കണ്‍സര്‍വേറ്റര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സമര്‍പിച്ചത്. ആക്രമണകാരികളായ ചക്കകൊമ്പനെയും, മൊട്ടവാലനെയും പിടികൂടി റേഡിയോ കോളറും ഘടിപ്പിക്കാനുമാണ് റിപോര്‍ട് നിര്‍ദേശിക്കുന്നത്.
Keywords: News,Kerala,State,Idukki,Well,Elephant,Wild Elephants,Death,forest,Local-News, Idukki: Wild elephant found dead in well