Follow KVARTHA on Google news Follow Us!
ad

Teacher Booked | ഡസ്‌കില്‍ താളം പിടിച്ചതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ചെന്ന പരാതി; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

Idukki: Teacher booked for Assaulting student#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൂന്നാര്‍: (www.kvartha.com) മുറിയിലെ ഡസ്‌കില്‍ താളം പിടിച്ചതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ചെന്ന പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി വണ്ടിപ്പെരിയാര്‍ സര്‍കാര്‍ എല്‍ പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ജൂലിയറ്റിനെിരെയാണ് കേസെടുത്തത്. ജൂവനൈസ് ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

ക്ലാസിലിരുന്ന് ഡസ്‌കില്‍ താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിക്ക് പിടിച്ച് ഉയര്‍ത്തുകയും ചെയ്തതെന്നാണ് പരാതി. തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകരമാണ് കേസെടുത്തത്. അടുത്ത ദിവസം അന്വേഷണത്തിന് ഹാജരാകാനായി അധ്യാപികയ്ക്ക് നോടീസ് നല്‍കുമെന്ന് വണ്ടിപ്പെരിയാര്‍ സിഐ പറഞ്ഞു. 

ഇക്കഴിഞ്ഞ 11-ാം തീയതിയാണ് സംഭവം നടന്നത്. അധ്യാപിക ക്ലാസിലില്ലാതിരുന്നതിനാല്‍ കുട്ടികളില്‍ ചിലര്‍ ഡസ്‌കില്‍ കൊട്ടി ശബ്ദമുണ്ടാക്കി. ഇതിനിടെ അതുവഴി വന്ന ജൂലിയറ്റ് എന്ന് അധ്യാപിക ക്ലാസില്‍ കയറി വിദ്യാര്‍ഥികളെ ശകാരിക്കുകയും ഡസ്‌കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കുട്ടിയുടെ കരണത്ത് അടിക്കുകയായിരുന്നവെന്നും വിദ്യാര്‍ഥി പറഞ്ഞു. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോള്‍ കുട്ടിയുടെ കരണത്ത് അടിയേറ്റ പാട് കണ്ടു. അപ്പോഴാണ് കുട്ടി അധ്യാപിക അടിച്ച വിവരം പുറത്ത് പറയുന്നത്.  

News,Kerala,State,Munnar,Idukki,school,Student,Teacher,Case,Police,Local-News,Police,Complaint, Idukki: Teacher booked for Assaulting student


വേദനമൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതോടെ മകനെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചതോടെ അധികൃതര്‍ ഇടപെട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

Keywords: News,Kerala,State,Munnar,Idukki,school,Student,Teacher,Case,Police,Local-News,Police,Complaint, Idukki: Teacher booked for Assaulting student

Post a Comment