Arrested | മോഷണവിവരമറിഞ്ഞ് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു; 'വീട്ടുകാര്‍ തീര്‍ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 75 കിലോഗ്രാം കുരുമുളക് മോഷ്ടിച്ചത് ഇളയ സഹോദരന്‍'; അറസ്റ്റ്
Feb 24, 2023, 08:19 IST
ചെറുതോണി: (www.kvartha.com) വീട്ടുകാര്‍ തീര്‍ഥാടനത്തിന് പോയ സമയത്ത് വീടു കുത്തിത്തുറന്ന് 75 കിലോഗ്രാം കുരുമുളക് മോഷ്ടിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. രാജമുടി സ്വദേശി അനില്‍ കുമാര്‍ (57) ആണ് അറസ്റ്റിലായത്. ഇയാളുടെ മൂത്ത സഹോദരന്‍ രാജമുടി മണലേല്‍ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണവിവരം അറിഞ്ഞ വിശ്വനാഥന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
മുരിക്കാശേരി എസ്‌ഐ എന്‍ എസ് റോയി, എസ്‌ഐ സാബു തോമസ് എസ്‌സിപിഒമാരായ അശറഫ് ഖാസിം, ഇ കെ അശറഫ്, സിപിഒ ജയേഷ് ഗോപി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മോഷണവിവരമറിഞ്ഞ് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുണ്‍, അനീഷ്, മരുമക്കള്‍ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിക്ക് ക്ഷേത്രദര്‍ശനത്തിന് പോയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ തമിഴ്‌നാട് കേരള അതിര്‍ത്തിയായ ചിന്നാറിലെത്തിയപ്പോള്‍ രാത്രി വീട്ടില്‍ മോഷണം നടന്ന വിവരം ബന്ധുക്കള്‍ വിശ്വനാഥനെ വിളിച്ചറിയിച്ചു.
ഇതു കേട്ട വിശ്വനാഥന്‍ കാറില്‍ത്തന്നെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വീടിന്റെ പിറകുവശത്തെ കതക് കുത്തിത്തുറന്ന മോഷ്ടാവ് രണ്ടു പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോഗ്രാം കുരുമുളക് മോഷണം നടത്തുകയായിരുന്നു.
വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നായിരുന്നു മോഷണമെന്നാണ് മൊഴി.
മോഷണം നടത്തിയ കുരുമുളക് ഇയാള്‍ തോപ്രാംകുടിയിലെ കടയില്‍ വിറ്റിരുന്നു. മോഷണമുതല്‍ പൊലീസ് കണ്ടെടുത്തു. ഭാര്യ വിദേശത്തായ അനില്‍ കുമാര്‍ വിശ്വനാഥന്റെ അയല്‍പക്കത്താണ് താമസം.
Keywords: News,Kerala,State,Idukki,Arrested,theft,Accused,Death,Police,Local-News, Idukki: Man arrested in theft case in Cheruthoni
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.