Lottery Theft | ഡയാലിസിസിന്റെ ക്ഷീണത്തില്‍ ഉറങ്ങിപോയ ലോടറി വില്‍പനക്കാരന്റെ ടികറ്റുകള്‍ യുവാവ് തട്ടിയെടുത്തതായി പരാതി; കേസെടുത്തു

 




ഇടുക്കി: (www.kvartha.com) ഡയാലിസിസിന്റെ ക്ഷീണത്തില്‍ ഉറങ്ങിപോയ ലോടറി വില്‍പനക്കാരന്റെ ടികറ്റുകള്‍ യുവാവ് തട്ടിയെടുത്തതായി പരാതി. തൊടുപുഴ പഞ്ചവടി സ്വദേശി അയ്യപ്പനാണ് ഉപജീവനമാര്‍ഗം വഴിമുട്ടി ദുരിതത്തിലായത്. സംഭവത്തില്‍ തൊടുപുഴ പൊലീസ് കേസെടുത്തു. 

ലോടറി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടായിരുന്നു വൃക്കരോഗിയായ അയ്യപ്പന്റെ ജീവിതവും ചികിത്സയുമെല്ലാം നടന്നുവന്നിരുന്നത്. ഭാരിച്ച ജോലിയൊന്നും ചെയ്യാനാവാത്തതിനാല്‍ തൊടുപുഴ ബിഎസ്എന്‍എല്‍ ജംഗ്ഷനിലാണ് ഇദ്ദേഹം സ്ഥിരമായി ലോടറി വില്‍ക്കുന്നത്. 

Lottery Theft | ഡയാലിസിസിന്റെ ക്ഷീണത്തില്‍ ഉറങ്ങിപോയ ലോടറി വില്‍പനക്കാരന്റെ ടികറ്റുകള്‍ യുവാവ് തട്ടിയെടുത്തതായി പരാതി; കേസെടുത്തു


ഡയാലിസിസ് കഴിഞ്ഞ ക്ഷീണത്തില്‍ പതിവായെത്തുന്ന കടത്തിണ്ണയിലിരുന്ന് മയങ്ങിയപ്പോഴാണ് ഒരാളെത്തി 2000 രൂപ വിലവരുന്ന ടികറ്റുകള്‍ കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. ലോടറി ടികറ്റ് അപഹരിച്ച ശേഷം തൊട്ടടുത്ത ഹോടെലിലേക്ക് കയറിപ്പോയ മോഷ്ടാവ് അധികം വൈകാതെ പുറത്തേക്ക് നടന്നുപോയെന്നും ലോടറി നോക്കാനെന്ന വ്യാജേനയെത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സംശയമുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.

Keywords:  News,Kerala,State,Idukki,theft,Complaint,Patient,Police,Local-News,Enquiry,Accused, Idukki: Lottery tickets theft at Thodupuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia