Follow KVARTHA on Google news Follow Us!
ad

Complaint | ക്ലാസില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ച് അധ്യാപിക 3-ാം ക്ലാസുകാരന്റെ മുഖത്തടിച്ചതായി പരാതി; വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി

Idukki: Complaint that teacher slaps student #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇടുക്കി: (www.kvartha.com) ക്ലാസില്‍ ബഹളമുണ്ടാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി. വണ്ടിപ്പെരിയാര്‍ സര്‍കാര്‍ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിയായ മൂന്നാം ക്ലാസുകാരന്റെ കരണത്തടിച്ചെന്നാണ് പരാതി. പരുക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂളിലെ താല്‍കാലിക അധ്യാപികയ്‌ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. അധ്യാപിക ക്ലാസിലില്ലാതിരുന്നതിനാല്‍ കുട്ടികളില്‍ ചിലര്‍ ഡസ്‌കില്‍ കൊട്ടി ശബ്ദമുണ്ടാക്കിയെന്നും ഈ സമയം അതുവഴിപോയ ജൂലിയറ്റ് എന്ന അധ്യാപിക ഡസ്‌കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. 

News,Kerala,State,Idukki,Assault,Complaint,Child,Police,Local-News,hospital,Teacher,Student, Idukki: Complaint that teacher slaps student


വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോള്‍ കുട്ടി അധ്യാപിക അടിച്ച കാര്യം അമ്മയോട് പറഞ്ഞു. അടിയേറ്റ ഭാഗത്ത് വേദന മൂലം ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര്‍ പൊലീസിനെ അറിയിച്ചു.

Keywords: News,Kerala,State,Idukki,Assault,Complaint,Child,Police,Local-News,hospital,Teacher,Student, Idukki: Complaint that teacher slaps student 

Post a Comment