Follow KVARTHA on Google news Follow Us!
ad

Rahul Gandhi | 52 വയസായി, സ്വന്തമായി വീടില്ല; കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി; പരിഹാസവുമായി ബിജെപി നേതാവ് സംബിത് പത്ര

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Congress,Rahul Gandhi,BJP,National,
ന്യൂഡെല്‍ഹി: (www.kvartha.com) 85-ാം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ താന്‍ കടന്നുവന്ന വഴികളെ കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 52 വയസായെന്നും ഇപ്പോഴും സ്വന്തമായി വീടില്ലെന്നും സംസാരത്തിനിടെ രാഹുല്‍ പറഞ്ഞു. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ലെന്നും ഇപ്പോള്‍ താമസിക്കുന്നത് 12 തുഗ്ലക് ലെയിനിലെ വീട്ടിലാണെന്നും എന്നാല്‍ അത് എന്റേതല്ലെന്നും രാഹുല്‍ തുറന്നുപറഞ്ഞു.

'I am 52 but don't have a house yet,' says Rahul Gandhi, New Delhi, News, Politics, Congress, Rahul Gandhi, BJP, National

1997 ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള കാലവും രാഹുല്‍ ഓര്‍ത്തെടുത്തു. അന്ന് ഞങ്ങള്‍ക്ക് താമസിക്കാന്‍ സര്‍കാര്‍ നല്‍കിയ വീട് സ്വന്തമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വീട്ടില്‍ വിചിത്രമായ ചില സാഹചര്യങ്ങളുണ്ടായപ്പോഴാണ് അമ്മയുടെ വായില്‍ നിന്നും ആ സത്യമറിഞ്ഞത്. വീട് ഞങ്ങളുടെതല്ലെന്നും സര്‍കാരിന്റെതാണെന്നും ഒഴിയുകയാണെന്നുമായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ എങ്ങോട്ടു പോകുമെന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതറിഞ്ഞപ്പോള്‍ മുതല്‍ അനിശ്ചിതത്വമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോള്‍, യാത്രയില്‍ പങ്കെടുത്തവരോട് എന്റെ ഉത്തരവാദിത്തത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഈ യാത്ര തന്നെയാണ് എന്റെ വീടെന്ന ആശയം വരുന്നത്. അതിന്റെ വാതില്‍ എല്ലാവര്‍ക്കു മുന്നിലും തുറന്നുകിടന്നു. ചെറിയ ആശയമായിരുന്നുവെങ്കിലും അതിന്റെ ആഴം പിന്നീട് മനസിലായെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം രാഹുലിന്റെ തുറന്നുപറച്ചിലിനെ പരിഹസിച്ച് ബിജെപി നേതാവ് സംബിത് പത്ര രംഗത്തെത്തി. തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മനസിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഒരുപാട് സമയം വേണ്ടിവന്നു എന്നായിരുന്നു പത്രയുടെ പരിഹാസം. 52 വയസ് കഴിഞ്ഞപ്പോഴാണ് രാഹുല്‍ ഗാന്ധി സ്വന്തം ചുമതലകളെ കുറിച്ച് ബോധവാനാകുന്നത്. പാര്‍ടിയുടെ അധ്യക്ഷ പദവിയൊഴിഞ്ഞ ശേഷം അദ്ദേഹം തന്റെ ചുമതലകളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഗാന്ധി കുടുംബാംഗങ്ങളെയും പോലെ നിങ്ങളുടേതും ആരോടും ഉത്തരവാദിത്തമില്ലാത്ത അധികാരമാണെന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങളുടെ രണ്ട് പ്രധാനമന്ത്രിമാര്‍ അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ മനസിലാക്കിയ കാര്യങ്ങളെ കുറിച്ച് ബോധം വരാന്‍ നിങ്ങള്‍ക്ക് 52 വര്‍ഷമെടുത്തു. സര്‍കാരിന്റെ വീടുകളെല്ലാം സ്വന്തമെന്നാണ് നിങ്ങള്‍ ധരിച്ചിരുന്നത്. ഇതിനെ ഇംഗ്ലീഷില്‍ പറയുന്നത് അവകാശബോധം എന്നാണെന്നും പത്ര പരിഹസിച്ചു.

Keywords: 'I am 52 but don't have a house yet,' says Rahul Gandhi, New Delhi, News, Politics, Congress, Rahul Gandhi, BJP, National.

Post a Comment