Follow KVARTHA on Google news Follow Us!
ad

Sun Breaks Off | സൂര്യന്റെ ഒരു വലിയ കഷണം അടര്‍ന്നുമാറി; എങ്ങനെ സംഭവിച്ചുവെന്ന് വിശകലനം ചെയ്യുകയാണെന്ന് ശാസ്ത്രജ്ഞര്‍; അമ്പരപ്പിക്കുന്ന വീഡിയോ

Huge Piece Of Sun Breaks Off, Scientists Stunned#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) സൂര്യന്‍ എപ്പോഴും ജ്യോതിശാസ്ത്രജ്ഞരെ ആകര്‍ഷിച്ചിട്ടുണ്ട്. ഇപ്പോള്‍, സൂര്യന്റെ ഒരു പുതിയ സംഭവവികാസം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് ഒരു വലിയഭാഗം വേര്‍പെട്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. 

സൂര്യന്റെ ഒരു ഭാഗം അതിന്റെ ഉപരിതലത്തില്‍ നിന്ന് വിഘടിച്ച് ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും വിശകലനം ചെയ്യുകയാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. വിഘടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാസയുടെ ജെയിംസ് വെബ് ദൂരദര്‍ശിനി പിടിച്ചെടുത്തതോടെയാണ് സംഭവം അറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ബഹിരാകാശ ശാസ്ത്രജ്ഞരെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. ബഹിരാകാശ വിദഗ്ധയായ ഡോ. തമിത സ്‌കോവാണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. 

സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാഗമാണ് വേര്‍പെട്ടതെന്നും മുമ്പും ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും നാസ പ്രതികരിച്ചു. വേര്‍പെട്ട ഭാഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തില്‍ ധ്രുവത്തെ ചുറ്റാന്‍ ഏകദേശം 8 മണിക്കൂര്‍ സമയമെടുക്കുന്നുണ്ടെന്ന് നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായതായി സ്‌കോവ് തുടര്‍ന്നുള്ള ട്വീറ്റില്‍ പറഞ്ഞു.

സൗരജ്വാലകള്‍ പുറപ്പെടുവിക്കുന്നത് ചില സമയങ്ങളില്‍ ഭൂമിയിലെ ആശയവിനിമയത്തെ ബാധിക്കുമെന്നും ശാസ്ത്രലോകം പറയുന്നു. സൂര്യന്റെ വടക്കന്‍ പ്രൊമിനന്‍സില്‍ നിന്നാണ് ഒരുഭാഗം പ്രധാന ഫിലമെന്റില്‍ നിന്ന് വേര്‍പെട്ടത്. ശേഷം സൂര്യന്റെ ഉത്തരധ്രുവത്തിന് ചുറ്റും ചുഴി രൂപത്തില്‍ വേര്‍പെട്ട ഭാഗം കറങ്ങുകയാണെന്നും ഡോ. സ്‌കോവ് ട്വീറ്റില്‍ പറഞ്ഞു.

News,National,India,Technology,NASA, Astronomy, Top-Headlines,Latest-News,Social-Media,Video, Scientist, Sun, Huge Piece Of Sun Breaks Off, Scientists Stunned



സൂര്യപ്രതലത്തിന്റെ ഒരു ഭാഗം പൊട്ടിപ്പോയപ്പോള്‍ ഉണ്ടായതുപോലുള്ള ഒരു ചുഴി താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പതിറ്റാണ്ടുകളായി സൂര്യനെ നിരീക്ഷിക്കുന്ന യുഎസ് നാഷനല്‍ സെന്റര്‍ ഫോര്‍ അറ്റ്മോസ്‌ഫെറിക് റിസര്‍ചിലെ സോളാര്‍ ഫിസിക്സ് സ്‌കോട് മകിന്റോഷ് Space.comനോട് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. അതിനായി കൂടുതല്‍ ചിത്രങ്ങള്‍ വിശകലനം ചെയ്യേണ്ടി വരും. ഭൂമിയിലെ ആശയവിനിമയത്തെ തടസപ്പെടുത്തിയ ഒന്നിലധികം ശക്തമായ സൗരജ്വാലകളാണ് സമീപകാലത്തുണ്ടായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

Keywords: News,National,India,Technology,NASA, Astronomy, Top-Headlines,Latest-News,Social-Media,Video, Scientist, Sun, Huge Piece Of Sun Breaks Off, Scientists Stunned

Post a Comment