ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് വോട്ടർ ഐഡി കാർഡ്. ഐഡന്റിറ്റി, വിലാസം, പ്രായം എന്നിവയുടെ പൊതുവായ തെളിവായി ഇത് ഉപയോഗിക്കാം. നിങ്ങളുടെ വിലാസം മാറിയിട്ടുണ്ടെങ്കിൽ വോട്ടർ ഐഡിയിൽ എളുപ്പത്തിൽ മാറ്റാനാവും. വോട്ടർ ഐഡി കാർഡിലെ വിലാസം ഓൺലൈനിൽ എങ്ങനെ മാറ്റാമെന്ന് അറിയാം.
ആദ്യം www(dot)nvsp(dot)in എന്ന നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിൽ ലോഗിൻ ചെയ്യുക. നിങ്ങൾ മറ്റൊരു നിയോജക മണ്ഡലത്തിലേക്ക് മാറിയെങ്കിൽ, പുതിയ വോട്ടർ രജിസ്ട്രേഷനായുള്ള ഓൺലൈൻ അപേക്ഷ അല്ലെങ്കിൽ ഫോം 6 ക്ലിക്ക് ചെയ്യുക. ഒരേ നിയോജക മണ്ഡലത്തിനുള്ളിൽ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറിയിട്ടുണ്ടെങ്കിൽ, ഫോം 8 എയിൽ ക്ലിക്ക് ചെയ്യുക.
അതിനുശേഷം, നിങ്ങളുടെ പേര്, ജനനത്തീയതി, സംസ്ഥാനം, നിയോജകമണ്ഡലം, വിലാസം എന്നിവ ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. ഓപ്ഷണൽ വിശദാംശ വിഭാഗത്തിൽ ഇമെയിൽ വിലാസവും മൊബൈൽ നമ്പറും നൽകുക. അതിനുശേഷം ഫോട്ടോ, വിലാസ തെളിവ്, വയസ് തെളിവ് എന്നിവ ഉൾപ്പെടെ എല്ലാ അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യുക.
തുടർന്ന് അപ്‌ലോഡ് ചെയ്ത എല്ലാ രേഖകളും സഹിതം ഓൺലൈനായി ഫോം സമർപ്പിക്കുക. ഇതിനുശേഷം ഡിക്ലറേഷൻ ഓപ്ഷൻ പൂരിപ്പിച്ച് ക്യാപ്ച നമ്പർ നൽകുക. നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച് 'Submut' ടാബിൽ ക്ലിക്ക് ചെയ്യുക.
Keywords: News,National,India,New Delhi,Voters,Top-Headlines,Latest-News, How to change address in your Voter ID card online