Follow KVARTHA on Google news Follow Us!
ad

Fire | വീടിന് തീപ്പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഗൃഹനാഥനും രക്ഷപ്പെടാന്‍ മുകള്‍നിലയില്‍നിന്ന് ചാടിയ മകനും പരുക്ക്

House caught fire in Manimala; Tragic death for housewife#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോട്ടയം: (www.kvartha.com) മണിമലയില്‍ വീടിന് തീപ്പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഗൃഹനാഥനും രക്ഷപ്പെടാന്‍ മുകള്‍നിലയില്‍നിന്ന് ചാടിയ മകനും പരുക്കേറ്റു. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. മകന്‍ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെല്‍വരാജനെയും (76) മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. 

വ്യാഴാഴ്ച രാത്രി 12.30നാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിന് സമീപത്തേക്ക് എത്താതിരുന്നതിനാല്‍ ഒരു കിലോമീറ്റര്‍ നടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയത്. ഈ സമയം നാട്ടുകാര്‍ കിണറ്റില്‍നിന്നു വെള്ളം കോരി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. 

ഇരുമ്പ് ജനാലകളായതിനാല്‍ വീടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമം ആദ്യം പരാജയപ്പെട്ടു. ഇതിനിടെയാണ് വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകള്‍നിലയില്‍നിന്ന് താഴേക്ക് ചാടിയത്. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെത്തിച്ചു. 

News,Kerala,State,Kottayam,Fire,Death,Injured,Local-News, House caught fire in Manimala; Tragic death for housewife


വിഷപ്പുക ശ്വസിച്ചത് രാജത്തിന്റെ നില ഗുരുതരമാക്കിയിരുന്നതിനാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മണിമല പൊലീസ് സ്ഥലത്തെത്തിയിരുന്നു. താഴത്തെ നില പൂര്‍ണമായും നശിച്ചു. വീട് മുഴുവന്‍ കനത്ത പുകയായിരുന്നു. വാഹനമെത്താന്‍ വഴിയില്ലാത്തതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചുവെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിണറിന്റെ മോടര്‍ ഉള്‍പെടെ കത്തിപ്പോയതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. 

Keywords: News,Kerala,State,Kottayam,Fire,Death,Injured,Local-News, House caught fire in Manimala; Tragic death for housewife

Post a Comment